|    Jan 20 Fri, 2017 1:23 pm
FLASH NEWS

വിംബിള്‍ഡണ്‍: ഫെഡറര്‍, ബെര്‍ട്ടന്‍സ് മൂന്നാംറൗണ്ടില്‍

Published : 1st July 2016 | Posted By: SMR

ലണ്ടന്‍: ഏഴു തവണ ചാംപ്യനായ സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ കുതിപ്പ് തുടരുന്നു. മികച്ച ജയത്തോടെ താരം മൂന്നാംറൗണ്ടിലേക്കു മുന്നേറി.
വനിതകളില്‍ ഹോളണ്ടിന്റെ ലോക 23ാം നമ്പര്‍ താരം കികി ബെര്‍ട്ടന്‍സും അടുത്ത റൗണ്ടി ല്‍ കടന്നിട്ടുണ്ട്.
പുരുഷ സിംഗിള്‍സ് രണ്ടാംറൗണ്ടില്‍ ആതിഥേയതാരം മാര്‍ക്കസ് വില്ലിസിനെയാണ് ഫെഡറര്‍ 6-0, 6-4, 6-3നു മറികടന്ന ത്. സ്‌കോര്‍ സൂചിപ്പിക്കുന്നതുപോലെ അനായാസമായിരുന്നി ല്ല ഫെഡററുടെ ജയം. ഒന്നാംസെറ്റില്‍ കാഴ്ചക്കാരനായിരുന്നെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ സ്വിസ് താരത്തെ വിറപ്പിക്കാന്‍ ലോക റാങ്കിങില്‍ 772ാംസ്ഥാനത്തുള്ള വില്ലിസിനു സാധിച്ചു.
ബ്രിട്ടന്റെ ഭാവി സൂപ്പര്‍താരമെന്നാണ് വില്ലിസ് വിലയിരുത്തപ്പെടുന്നത്. യോഗ്യതാറൗണ്ടില്‍ ആറു മല്‍സരങ്ങളില്‍ ജയിച്ചായിരുന്നു താരം വിംബിള്‍ഡണിന് അര്‍ഹത നേടിയത്. ആദ്യറൗണ്ടില്‍ ലോക റാങ്കിങില്‍ 54ാം സ്ഥാനത്തുള്ള ലിത്വാനിയയുടെ റിച്ചാര്‍ഡ്‌സ് ബെറാന്‍കിസിനെ അട്ടിമറിച്ചാണ് വില്ലിസ് രണ്ടാംറൗണ്ടിലെത്തിയത്.
ഫെഡറര്‍ക്കു മുന്നില്‍ തലകുനിച്ചെങ്കിലും 25കാരനായ താരത്തിന്റെ പോരാട്ടവീര്യം ഇതിനകം ഏവരുടെയും പ്രശംസയ്ക്കു പാത്രമായിക്കഴിഞ്ഞു. മല്‍സരത്തില്‍ 24 വിന്നറുകളും ഒമ്പത് എയ്‌സുകളും നേടിയ ശേഷമാണ് വില്ലിസ് കീഴടങ്ങിയത്.
അതേസമയം, വനിതാ സിംഗിള്‍സ് രണ്ടാംറൗണ്ടില്‍ അനായാസമായിരുന്നു ബെര്‍ട്ടന്‍സിന്റെ ജയം. ലോക 68ാം നമ്പര്‍ ജര്‍മന്‍ താരം മോന ബാര്‍ത്തെലിനെ ബെര്‍ട്ടന്‍സ് 6-4, 6-4നു തകര്‍ത്തുവിടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക