|    Jul 21 Fri, 2017 8:00 am
Home   >  News now   >  

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ്: റെക്കോഡ് പോരാട്ടത്തില്‍ ലുകാസ് -മാര്‍സെലോ സഖ്യത്തിന് കിരീടം

Published : 16th July 2017 | Posted By: ev sports


ലണ്ടന്‍: വിംബിള്‍ഡണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റില്‍ പുരുഷ ഡബിള്‍സില്‍ ലുകാസ് കുബോട്ട്- മാര്‍സെലോ മെലോ സഖ്യത്തിന് കിരീടം. നാല് മണിക്കൂര്‍ 44 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഒലിവര്‍ മരാച്ച്- മേറ്റ് പവിക് സഖ്യത്തെയാണ് തോല്‍പിച്ചത്. രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ സ്വന്തമാക്കിയാണ് നാലാം സീഡ് സഖ്യത്തിന്റെ ജയം. സ്‌കോര്‍: 5-7, 7-5, 7-6 (2), 3-6, 13-11. ചരിത്രത്തില്‍ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഡബിള്‍സ് ഫൈനല്‍ മല്‍സരമായിരുന്നു

വനിതാ ഡബിള്‍സ് എകത്രിന മകരോവ- എലെന വെസ്‌നിന സഖ്യത്തിന്
ചരിത്രത്തിലെ നീളം കൂടിയ മല്‍സരങ്ങളില്‍ ഒന്നായി വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് മല്‍സരം നീണ്ടുപോയപ്പോള്‍, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അ
വസാനിച്ചെന്ന റെക്കോഡ് സ്ഥാപിച്ച വനിതാ ഡബിള്‍സില്‍ എകത്രിന മകരോവ- എലെന വെസ്‌നിന സഖ്യത്തിന് കിരീടം. 56 മിനിറ്റ് മാത്രം നീണ്ട മല്‍സരത്തില്‍ ഒമ്പതാം സീഡ് ഹാവോ ചിങ് ചാന്‍- മോണിക്ക നികുലെസ്‌കു സഖ്യത്തെയാണ് രണ്ടാം സീഡ് ജോഡി പരാജയപ്പെടുത്തിയത്. എതിരാളികളെ ഒരു പോയിന്റ് പോലും എടുക്കാന്‍ സമ്മതിക്കാതെ നേരിട്ടുള്ള സെറ്റ് സ്വന്തമാക്കിയാണ് ഡബിള്‍സ് കിരീടത്തില്‍ റഷ്യന്‍ ജോഡി മുത്തമിട്ടത്. സ്‌കോര്‍: 6-0, 6-0.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക