|    Oct 22 Sun, 2017 3:03 am
Home   >  News now   >  

വിംബിള്‍ഡണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പ്; സിലിക് – ഫെഡറര്‍ ഫൈനല്‍

Published : 14th July 2017 | Posted By: ev sports

സെമിയില്‍ സാം ക്വറിയെ മാരിന്‍ സിലിക് തോല്‍പിച്ചു
– സിലികിന്റെ ആദ്യ വിംബിള്‍ഡണ്‍ ഫൈനല്‍
– ഫെഡറര്‍ തോമസ് ബെര്‍ഡിഷിനെ പരാജയപ്പെടുത്തി
– ഫൈനല്‍ മല്‍സരം ഞായറാഴ്ച

ലണ്ടന്‍: അപ്രതീക്ഷിതങ്ങള്‍ തുടര്‍ക്കഥയാവുന്ന വിംബിള്‍ഡണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റിന്റ ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിക് റോജര്‍ ഫെഡറര്‍ പോരാട്ടം.മെന്‍സ് സിംഗിള്‍സ് സെമിഫൈനലില്‍ അമേരിക്കയുടെ സാം ക്വറിയെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഏഴാം സീഡ് താരത്തിന്റെ ഫൈനല്‍ പ്രവേശനം. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാംപ്യനുമായിരുന്ന ആന്‍ഡി മുറെയെ അട്ടിമറിച്ച് സെമിയിലെത്തിയ അമേരിക്കയുടെ സാം ക്വറിയെ മൂന്ന് മണിക്കൂര്‍ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് സിലിക് അടിയറവ് പറയിച്ചത്. സ്‌കോര്‍: 6-7 (6-8), 6-4, 7-6 (7-3), 7-5.
രണ്ടാം സെമിയില്‍ തോമസ് ബെര്‍ഡിഷിനെ തകര്‍ത്താണ് ഫെഡറര്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സ്‌കോര്‍ 7-6, 7-6, 6-4.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക