|    Jun 19 Tue, 2018 4:46 am

വാഹന ഷോറൂമിന് സമീപം നട്ടുച്ചയ്ക്ക്തീ പിടിച്ചത് ആശങ്കക്കിടയാക്കി

Published : 8th January 2017 | Posted By: fsq

പനങ്ങാട്: വാഹന ഷോറൂമിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ പുല്ലിന് നട്ടുച്ചയ്ക്ക് തീപിടിച്ചത് നാട്ടുകാരില്‍ ആശങ്കക്കിടയാക്കി. കൊച്ചി ബൈപാസിലെ നെട്ടൂരില്‍ നിപ്പോണ്‍ ടൊയോട്ടയ്ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ ഉണങ്ങിയ പുല്ലിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു ഇത്. വെയിലിന്റെ ചൂടും, ഉച്ച സമയത്തെ കാറ്റും മൂലം തീ നിമിഷ നേരം കൊണ്ട് ആളിപടര്‍ന്നു. സമീപത്തെ പറമ്പില്‍ ഷോറൂമിലെ നിരവധി പുതിയ കാറുകള്‍ ഇട്ടിരുന്നു. കൂടാതെ സ്വകാര്യ കമ്പനി ഗോഡൗണുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിവരമറിഞ്ഞ് ഗാന്ധി നഗറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തിയണച്ചു. ലീഡിങ് ഫയര്‍മാന്‍ കെ പി മോഹനന്‍, ബിനു രാജ്, ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍, കൗണ്‍സിലര്‍ സംഗീത എന്നിവരും സ്ഥലത്തെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss