|    Jul 28 Fri, 2017 6:25 pm
FLASH NEWS

വാഹന വേഗത പരിശോധിക്കാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും

Published : 1st September 2016 | Posted By: SMR

കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാഹന വേഗത പരിശോധിക്കാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന്  തീരുമാനമായി. കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സബ്കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷത വഹിച്ചു. കാമറകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കെഎസ്ടിപി, പോലിസ്, ആര്‍ടിഒ അധികൃതര്‍ സംയുക്ത പരിശോധന നടത്തി ഒരാഴ്ചക്കുള്ളില്‍ തീരുമാനിക്കും. ഉദുമ-പള്ളിക്കര പഞ്ചായത്ത് തലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തും. ഇതിനായി ബേക്കല്‍ എസ്‌ഐ, ജോയിന്റ് ആര്‍ടിഒ എന്നിവരെ ചുമതലപ്പെടുത്തി.
ബേക്കല്‍, പള്ളിക്കര തുടങ്ങിയ അപകട മേഖലകളില്‍ സ്ഥിരമായി വാഹന പരിശോധന നടത്തും. ഇതിന് കൂടുതല്‍ പോലിസുകാരെ നിയമിക്കും. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ റോഡ് തടസ്സം സൃഷ്ടിച്ച് സംഘര്‍ഷാവസ്ഥയുണ്ടാക്കുന്നത് ഒഴിവാക്കി സമാധാനം നിലനിര്‍ത്തുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നടപടി കൈക്കൊള്ളാന്‍ സബ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
റോഡില്‍ റിഫഌക്ടറുകള്‍ സ്ഥാപിക്കാന്‍ കെഎസ്ടിപിക്ക് നിര്‍ദ്ദേശം നല്‍കി. ഓണത്തിന് ശേഷം അധികൃതര്‍ നടപടിയെടുക്കും.
ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, കണ്ണൂര്‍ കെഎസ്ടിപി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി മുഹമ്മദ് ഇഷാക്, ജോയിന്റ് ആര്‍ടിഒ എ സി ഷീബ, കണ്ണൂര്‍ കെഎസ്ടിപി അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി ദേവേശന്‍, കെഎസ്ടിപി അസി. എന്‍ജിനീയര്‍ പി മധു, ബേക്കല്‍ എസ്‌ഐ പി പി നാരായണന്‍,  ആര്‍ഡിഎസ് പ്രോഗ്രാം മാനേജര്‍ കെ വി രഘുനാഥന്‍, ഡിആര്‍ഇ, ഇജികെ-കെഎസ്ടിപി കണ്‍സള്‍ട്ടന്റ് പി സേഷ് കുമാര്‍, ആര്‍ഡിഎസ് പ്രൊജക്ട് സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ പി പി വേണു നായര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക