|    Sep 25 Tue, 2018 5:01 pm
FLASH NEWS

വാഹന വകുപ്പിന്റെ രാത്രികാല പരിശോധന: 116 വാഹനങ്ങള്‍ പിടിയില്‍

Published : 19th January 2017 | Posted By: fsq

 

കാക്കനാട്: എറണാകുളം ആര്‍ടി ഓഫിസിന്റെ കീഴില്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാത്രികാല വാഹന പരിശോധന നടത്തി. ഇതില്‍ 116 വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തെന്ന് ആര്‍ടിഒ പി എച്ച് സാദിഖ് അലി പറഞ്ഞു. വാഹനങ്ങളിലെ പ്രകാശങ്ങള്‍ എതിരേ വരുന്ന വാഹനങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുകയും ഇതുമൂലം അപകടങ്ങള്‍ ഉണ്ടാവുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് രാത്രി കാല പരിശോധന നടത്തിയത്. വാഹനങ്ങളിലെ ലൈറ്റുകളാണു അധികവും പരിശോധന നടത്തിയത്. അമിതമായ വെളിച്ചമുള്ള ബള്‍ബുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് കണ്ടെത്താനാണ് ഉദ്യോഗസ്ഥ സംഘം വാഹന പരിശോധനക്ക് ഇറങ്ങിയത്. കൂടുതലായ പ്രകാശം എതിരേ വരുന്ന വാഹന ഡ്രൈവര്‍മാരുടേയും കാല്‍നടക്കാരുടേയും കണ്ണ് മഞ്ഞളിക്കുന്ന വിധത്തിലാണ് വാഹനങ്ങളില്‍ ബള്‍ബുകള്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇവ അടിയന്തരമായി മാറ്റി മോട്ടോര്‍ വാഹന ചട്ടത്തില്‍ പറഞ്ഞിരിക്കുന്നതാക്കണം. അല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ആ ര്‍ടിഒ പറഞ്ഞു. പിഴ ഈടാക്കുന്നതിനു പുറമെ ബള്‍ബ് മാറ്റിയിട്ടാല്‍ മാത്രമേ അത്തരം വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കുകയുള്ളു. രണ്ടു ദിവസത്തെ പരിശോധനയില്‍ 35,000 രൂപ ലഭിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആര്‍ടിഒ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss