|    Jan 18 Wed, 2017 1:50 pm
FLASH NEWS

വാഹന മോഷ്ടാവ് അറസ്റ്റില്‍

Published : 13th March 2016 | Posted By: SMR

കാലടി: ചാലക്കുടി, ശ്രീമൂലനഗരം എന്നിവിടങ്ങളില്‍നിന്നായി മോഷ്ടിച്ചെടുത്ത സ്‌കൂട്ടറുകളില്‍ കറങ്ങിനടന്ന് തട്ടിപ്പും പിടിച്ചുപറിയും മോഷണവും നടത്തിയിരുന്നയാള്‍ പിടിയില്‍.
മറ്റൂര്‍ വട്ടപ്പറമ്പ് വാഴേലിപ്പറമ്പില്‍ കിഷോറാ(32)ണ് പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളെ റോഡില്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണാഭരണങ്ങള്‍, പണം, മൊബൈല്‍ ഫോണുകള്‍ എന്നിവ തട്ടിയെടുക്കല്‍, ശിവജിപുരം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഓഫിസ് കുത്തിപ്പൊളിച്ച് 4,000 രൂപയുടെ മോഷണം, വെള്ളാരപ്പിള്ളിയിലെ വീട്ടില്‍നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷണം തുടങ്ങി വിവിധ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് കാലടി സിഐ പറഞ്ഞു. കാലടി, കുറുപ്പംപടി, അങ്കമാലി, ചാലക്കുടി, കൊരട്ടി എന്നീ പ്രദേശങ്ങളില്‍ കിഷോര്‍ നിരവധി പിടിച്ചുപറി നടത്തിയിട്ടുണ്ട്. കാലടി സിഐ വി എസ് നവാസ്, എസ്‌ഐ അനില്‍കുമാര്‍ ടി മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക