|    Jun 18 Mon, 2018 3:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വാഹന മോഷണക്കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

Published : 8th September 2016 | Posted By: SMR

പെരുമ്പാവൂര്‍: ബാങ്കുകളുടെ എടിഎം കൗണ്ടറുകള്‍ സ്‌ഫോടനം നടത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യ പ്രതി ഉള്‍പ്പെടെ അഞ്ചു പേര്‍ വാഹന മോഷണക്കേസില്‍ പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായി. കാലടി മാണിക്യമംഗലം വടക്കിനിമാറാത്ത് വീട്ടില്‍  ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന കൃഷ്ണദാസ ്(25) കൂത്താട്ടുകുളം കിഴക്കൊമ്പ് സ്വദേശികളായ മതിലകത്തില്‍ എബിന്‍ (25),ബിബിന്‍ (27) പെരുമ്പാവൂര്‍ സ്വദേശികളായ ചന്ദ്രബോസ്(52) അനസ് (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഒമ്പത് എന്‍ഫീല്‍ഡ് ബുള്ളറ്റുകളും, മൂന്ന് പള്‍സര്‍ മോട്ടോര്‍ സൈക്കിളുമാണ് ഈ സംഘം മോഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു. പെരുമ്പാവൂര്‍, കാലടി, കളമശ്ശേരി, പാലാരിവട്ടം, ആലുവ, മൂവാറ്റുപുഴ, കോട്ടയം, കുറവിലങ്ങാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നാണ് ബൈക്കുകള്‍ ഏറെയും മോഷ്ടിച്ചിട്ടുള്ളത്. മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളുടെ വ്യാജ ആര്‍സി ബുക്ക് ഉണ്ടാക്കി ഓണ്‍ലൈന്‍ വിപണിയായ ഓഎല്‍എക്‌സ് വഴിയാണ് വില്‍പ്പന. വ്യാജ ആര്‍സി ബുക്കിലുള്ള എഞ്ചിന്‍ നമ്പറും ചെയ്‌സ് നമ്പറും മോഷ്ടിച്ച വാഹനങ്ങളില്‍ പഞ്ച് ചെയ്ത് ചേര്‍ക്കുകയാണ് ചെയ്യുന്നത്. 2013 ലാണ് സംഘം കവര്‍ച്ചയുമായി രംഗത്തിറങ്ങിയതെന്ന് പോലിസ് പറഞ്ഞു.അതേസമയം, രണ്ടാം പ്രതി കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ജൂണ്‍ 26ന് ആലുവ കുന്നുംപുറത്തുള്ള എസ്ബിടി എടിഎം കൗണ്ടറിലും, കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടര്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്തി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ബൈക്കിലെത്തി കൗണ്ടറിലേക്ക് ബോംബെറിഞ്ഞ് തകര്‍ത്ത ശേഷം ഹെല്‍മറ്റ് ധരിച്ച അകത്ത് കടന്ന് കവര്‍ച്ച നടത്താനായിരുന്നു ശ്രമം. എന്നാല്‍ ഇതിനിടെ പോലിസ് എത്തിയതോടെ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss