|    Dec 15 Fri, 2017 7:45 pm
FLASH NEWS

വാഹന മോഷണം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വാഹന പരിശോധനയ്ക്കിടെ പിടികൂടി

Published : 7th November 2016 | Posted By: SMR

ആലത്തൂര്‍: വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച വാഹനവുമായി യൂത്ത് കോണ്‍ഗ്രസ്സ്- കെ എസ് യു നേതാവിനെ പിടികൂടി. മുന്‍ കെ എസ് യു ആലത്തൂര്‍ ബ്ലോക്ക് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ്സ് തേങ്കുറിശ്ശി മണ്ഡലം കമ്മിറ്റി അംഗവുമായ തേങ്കുറിശ്ശി കയറം കുളം ഫവാസ് മന്‍സിലില്‍ ഫവാസ് (21) നെയും ബൈക്ക് വാങ്ങിയ കുനിശ്ശേരി നന്ദു (19) എന്നിവരെയുമാണ് ആലത്തൂര്‍ പോലിസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് സ്വാതി ജങ്ഷനില്‍ വാഹന പരിശോധന നടത്തിയിരുന്ന എസ്‌ഐ അനീഷ്, സി പി ഒ മാരായ മണികണ്ഠന്‍, സൂരജ് എന്നിവര്‍ സംശയം തോന്നിയ യമഹ ആര്‍ എക്‌സ് 100 വാഹനം തടയുകയായിരുന്നു വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ജീപ്പില്‍ പിന്‍തുടര്‍ന്ന് കിണ്ടി മുക്കിനു സമീപം വച്ച് പിടികൂടുകയായിരുന്നു തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വാഹനം മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. പതിനഞ്ചു ദിവസം മുന്‍പാണ് ചിറ്റൂരില്‍ നിന്നും ഫവാസ് ബൈക്ക് മോഷ്ടിക്കുന്നത്. മോഷ്ടിച്ച വാഹനം പിന്നീട് നന്ദുവിന് വില്‍ക്കുകയും ചെയ്തു. മോഷ്ടാവായ ഫവാസ് മൂന്നിലധികം വരുന്ന കഞ്ചാവ് കേസിലെ പ്രതിയാണ്.സി പി എം ന്റെ കൊടി തോരണങ്ങളും ബോര്‍ഡുകളും നശിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. കോണ്‍ഗ്രസിന്റെയും യൂത്ത് കേ ാണ്‍ഗ്രസിന്റെയും നിരവധി നേതാക്കളുമായി ബന്ധം പുലര്‍ത്തി വരുന്ന വ്യക്തിയും കൂടിയാണ് പോലിസ് പിടിയിലായ ഫവാസെന്നാണ് പറയുന്നത്.ഷാഫി പറമ്പില്‍ എംഎല്‍എ, വിടി ബലറാം എംഎല്‍എ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുമായി നിരന്തരം ബന്ധമുള്ള അപൂര്‍വം പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ് ഫവാസെന്നാണ് പറയപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക