|    Mar 25 Sat, 2017 1:18 pm

വാഹന പരിശോധന: 85,300 രൂപ പിഴയിട്ടു

Published : 28th July 2016 | Posted By: SMR

ഗുരുവായൂര്‍: ഗുരുവായൂര്‍ സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന്റെ പരിധിയില്‍ വരുന്ന ചാവക്കാട് താലൂക്കില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എംപി അജിത്കുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, പോലിസ് വകുപ്പുമായി ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ ആകെ 202 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 85,300 രൂപ പിഴ ഈടാക്കി.
എയര്‍ ഹോണ്‍ ഘടിപ്പിച്ച 15 ബസ്സുകള്‍ക്കെതിരെയും അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച 4 വാഹനങ്ങള്‍ക്കെതിരേയും നടപടി എടുത്തു.  രജിസ്‌ട്രേഷനും ഫിറ്റ്‌നസ്സും ഇല്ലാത്ത 8 വാഹനങ്ങള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.  ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനമോടിച്ച 57 കേസുകളും വ്യക്തത ഇല്ലാത്ത നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ച 33 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച 17 പേര്‍ക്കെതിരേയും, സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 11 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചതായി ആര്‍ടിഒ അറിയിച്ചു.  മോട്ടോര്‍ വാഹന നിയമം പാലിക്കാത്ത മറ്റു 29 കേസുകള്‍കൂടി  കണ്ടെത്തിയിട്ടുണ്ട്.  ഹാന്‍ഡ് ബ്രേക്ക് ഇല്ലാത്ത ഒരു വാഹനവും ഇന്‍ഷുറന്‍സ് ഇല്ലാത്ത 16 വാഹനങ്ങളും ടാക്‌സ് അടക്കാത്ത 4 വാഹനങ്ങളും പരിശോധനയില്‍ കണ്ടെത്തി നടപടി എടുത്തു. ബോഡി മെക്കാനിക്കല്‍ കണ്ടീഷന്‍ ഫിറ്റ് അല്ലാത്ത കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന ഒരു ബസ്സിന്റെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.  അനുവദനീയമായ സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റ് ഘടിപ്പിച്ച 2 കോണ്‍ട്രാക്റ്റ് കാരേ്യജ് വാഹനങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

(Visited 45 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക