|    May 29 Mon, 2017 9:02 pm
FLASH NEWS

വാഹന പരിശോധന: 175 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി

Published : 18th October 2016 | Posted By: Abbasali tf

കൊല്ലങ്കോട്: ഗോവിന്ദപുരം അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നമായ 175 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി. വൈകുന്നേരം 6 മണിയോടെ പൊള്ളാച്ചിയില്‍ നിന്നും തൃശൂരിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് കോട്ടയത്തേക്ക് കടത്തുകയായിരുന്ന ഹാന്‍സ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്  കോട്ടയം വെള്ളൂര്‍ സ്വദേശി ചെറിയാന്‍ (53) നെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജീഷ്, സിഇഒമാരായ സഹീര്‍ അലി, ബാബു, രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഹാന്‍സ് പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day