|    Dec 12 Tue, 2017 7:48 pm
FLASH NEWS

വാഹന പരിശോധന; നിര്‍ത്താതെപോയ ലോറി അപകടത്തില്‍പെട്ട് മറിഞ്ഞു

Published : 5th December 2017 | Posted By: kasim kzm

പയ്യോളി: വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ മണല്‍ കയറ്റിയ ടിപ്പര്‍ ലോറി അപകടത്തില്‍പെട്ട് മറിഞ്ഞു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടരയോടെ തുറയൂര്‍ പാലച്ചുവട്— കുലുപ്പ എല്‍പി സ്‌കൂളിന് സമീപമാണ് അപകടം. അനധികൃതമായി മണല്‍ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്  പയ്യോളി എസ്‌ഐ കെ സുമിത്ത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ക്രൈം സ്‌ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥനലത്തെത്തുകയായിരുന്നു.
വാഹന പരിശോധനയ്ക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ ലോറി നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം ബൈക്കില്‍ പിന്തുടര്‍ന്നതോടെ രണ്ട് കിലോമീറ്റര്‍ അകലെ റോഡിന് സമീപത്തെ മതിലില്‍ ഇടിച്ച് ലോറി മറിഞ്ഞു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.  കെഎല്‍ 44 1744 രജിസ്‌ട്രേഷന്‍ ലോറിയാണ് മറിഞ്ഞത്. നമ്പര്‍ വ്യാജമാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്‌ഐ കെ സുമിത്ത് കുമാര്‍ അറിയിച്ചു. സിപിഒമാരായ വി.സി. ബിനീഷ്, രഞ്ജിത്ത്, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക