|    Jun 23 Fri, 2017 5:36 am
FLASH NEWS

വാഹന പരിശോധന: ആര്‍ടിഒ 79,500 രൂപ പിഴ ഈടാക്കി

Published : 29th July 2016 | Posted By: SMR

വടകര: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശ പ്രകാരം വടകര താലൂക്കില്‍ നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ 79,500 രൂപ പിഴ ഈടാക്കിയതായി ആര്‍ടിഒ അറിയിച്ചു.
കൂടാതെ നമ്പറുകള്‍ വ്യക്തമല്ലാതെ വികൃതമായി എഴുതിയ നിലയില്‍ ഓടിച്ച 82 വാഹങ്ങള്‍, രജിസ്‌ട്രേഷന്‍ നമ്പര്‍ മനപ്പൂര്‍വ്വം എഴുതാത്ത രണ്ട് വാഹനങ്ങളും, ഓവര്‍ലോഡ് കയറ്റി സര്‍വീസ് നടത്തിയതിന് അഞ്ച് വാഹനങ്ങളും, ഫിറ്റ്‌നസില്ലാത്തതിന് ഒന്നും, ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് അഞ്ചും, വേഗമാനകം അഴിച്ച് വച്ച് സര്‍വീസ് നടത്തിയതിന് ആറ് ബസ്സുകളും, എയര്‍ഹോണ്‍ ഉപയോഗിച്ചതിന് എട്ടും, മറ്റ് നിയമലംഘനങ്ങള്‍ നടത്തിയതിന് പതിനാറ് കേസ്സുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജോയിന്റ് ആര്‍ ടിഒ വി വി മധുസൂദനന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എംവി ഐ മാരായ സലീം വിജയകുമാര്‍, സിയാദ് എന്നിവരും, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മുസ്തഫ, എ കെ റിനുരാജ്, അജിത്കുമാര്‍, അനു എസ് കുമാര്‍ എന്നിവവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ആര്‍ടിഒ ടി സി വിനീഷ് അറിയിച്ചു.
തെറ്റായ നമ്പര്‍ പ്ലേറ്റ്:  97 വാഹനങ്ങള്‍ക്ക് പിഴയിട്ടു
കോഴിക്കോട്:  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ സി ജെ പോള്‍സന്റെ നേതൃത്വത്തില്‍ നിയമാനുസൃതമല്ലാത്ത നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടത്തിയ പരിശോധനയില്‍ 97 വാഹനങ്ങള്‍ക്കും ഇതര കുറ്റകൃത്യങ്ങള്‍ക്ക് 43 വാഹനങ്ങള്‍ക്കും പിഴയിട്ടു. ഉടമകളില്‍നിന്ന് 73300 രൂപ ഈടാക്കി. നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തു. ഡ്രൈവിങ് ലൈസ ന്‍സില്ലാതെ വാഹനം ഓടിച്ച ഒമ്പത്‌പേര്‍,ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ച 16 പേര്‍, മറ്റ് നിയമലംഘനങ്ങള്‍ക്ക് 12 പേര്‍ എന്നിവര്‍ക്കെതിരേ നടപടിയെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക