|    Jul 16 Mon, 2018 10:13 pm
FLASH NEWS

വാഹന പരിശോധനയ്ക്കിടെ മോഷ്ടാവ് പിടിയില്‍

Published : 21st September 2017 | Posted By: fsq

 

പട്ടാമ്പി: വാഹന പരിശോധനക്കിടെ മൊബൈല്‍ മോഷ്ടാവ് പിടിയിലായി. കൊണ്ടോട്ടി കുന്നുംപുറം കണ്ണം ചിറ വീട്ടില്‍ അഷറഫ്(28) ആണ് തൃത്താല പോലീസിന്റെ പിടിയിലായത്.കൊയിലാണ്ടിയിലുള്ള ഫോര്‍ജിമൊബൈല്‍ എന്ന സ്ഥാപനത്തില്‍ നിന്നും 60 ഓളം മൊബൈല്‍, കുമരനെല്ലൂരിലുള്ള അമൃത മൊബൈ ല്‍ ഷോപ്പില്‍ നിന്നും 25 ഓളം മൊബൈല്‍, കൊണ്ടോട്ടി യിലുള്ള കോളനി റോഡിലെ ഒരു മലഞ്ചരക്ക് കട കുത്തിത്തുറന്ന് 18 ചാക്ക് കുരുമുളക്, കൊണ്ടോട്ടി യിലുള്ള കോളനി റോഡിലെ ഒരു മലഞ്ചരക്ക് കട കുത്തിതുറന്ന് നാല് ചാക്ക് കുരുമുളക് എന്നിവയാണ് അഷറഫ് മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.തൃത്താലയില്‍ ഒരു ജ്വല്ലറിയില്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ഇന്നലെ പുലര്‍ച്ചെ 2 മണിയോടെ അഷറഫിന്റെ കാര്‍ നിര്‍ത്തി പരിശോധിച്ചപ്പോള്‍ ഗ്യാസ് കട്ടര്‍, മസ്‌ക്, മങ്കി ക്യാപ്, ഗ്ലൗസ്, വ്യാജ താക്കോല്‍ കൂട്ടം എന്നിവ കണ്ടെത്തി.  ഇതോടെ അഷറഫിനെ ചോദ്യം ചെയ്തതോടെയാണ് മോഷണവിവരം പുറത്തായത്. തൃത്താല എസ് ഐ കെകെ ശ്രീനിവാസന്‍,സ്‌കോഡ് അംഗങ്ങളായ ജലീല്‍, സലാം, താഹിര്‍, ബിജു, സജി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.ബഷീറിനെ കോടതി റിമാന്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss