|    Jan 23 Mon, 2017 10:26 pm

വാഹന പരിശോധനയ്ക്കിടെ ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

Published : 31st October 2015 | Posted By: SMR

കൊടുവള്ളി: പോലിസ് നടത്തിയ വാഹന പരിശോധനക്കിടെ രണ്ട് ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ ദേശീയ പാതയില്‍ കൊടുവള്ളി പഴയ ആര്‍ടി ഓഫിസിനു സമീപത്താണ് സം ഘത്തെ പിടികൂടിയത്. കട്ടിപ്പാറ ഇരുള്‍കുന്ന് സുജിത്ത് (18) കിഴക്കോത്ത് വലിയ പറമ്പ് നെല്ലികുന്നുമ്മല്‍ സ്വദേശി പതിനഞ്ചുകാരന്‍ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിലെത്തിയ ഇവര്‍ പിടിയിലായത്.
ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. കുന്ദമംഗലം, കൊടുവള്ളി, ബാലുശ്ശേരി, മുക്കം എന്നീ സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷണം പോയ നാല് ബൈക്കുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി കണ്ടെടുത്തു.
ഒരു ബൈക്ക് ആക്രികടയില്‍ വില്‍പന നടത്തുകയും, ഒരു ബൈക്ക് സുജിത്തിന്റെ വീട്ടില്‍ നിന്നുമാണ് കണ്ടെടുത്തത്. മോഷണം നടത്തി ഇവര്‍ ഉപേക്ഷിച്ച രണ്ട് ബൈക്കുകള്‍ കണ്ടെടുക്കാനായില്ല. സുജിത്തിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പതിനഞ്ചുകാരനെ ജുവനൈല്‍ കോടതിയിലും ഹാജരാക്കി. കൊടുവള്ളി സിഐ എ പ്രേംജിത്ത്, കൊടുവള്ളി എസ്‌ഐ ജയേഷ് ബാലന്‍, പോലിസുകാരായ വി കെ സുരേഷ് , അബ്ദുല്‍ റഷീദ്, ഷിബിന്‍ ജോസഫ്, ബിജു എന്നിവരാണ് സംഘത്തെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക