|    Jul 21 Sat, 2018 7:21 pm
FLASH NEWS

വാഹന പരിശോധനയ്ക്കിടെ പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു

Published : 9th May 2017 | Posted By: fsq

 

അങ്കമാലി: വാഹന പരിശോധനയ്ക്കിടെ പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരായ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മൂക്കന്നൂര്‍ കോക്കുന്ന് മാടശേരി ജയ്മി(49), ജോമി (ജയ്‌സണ്‍25 ) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പീച്ചാനിക്കാട് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ ഇവരുടെ ബൈക്ക് കൈ കാണിച്ചുവെങ്കിലും പോലിസിനെ വെട്ടിച്ച് അമിത വേഗത്തില്‍ പോയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. പിന്നാലെയെത്തിയ പോലിസ് സംഘത്തിലെ എഎസ്‌ഐ ദീപക് ബൈക്ക് നിവര്‍ത്തി വയ്ക്കുന്നതിനിടെ ബൈക്ക് യാത്രികര്‍ ഓടിയെത്തി കോണ്‍സ്റ്റബിള്‍ ഇക്ബാലിനെ മര്‍ദ്ദിക്കുകയായരിുന്നു. തടയാന്‍ ശ്രമിച്ച എഎസ്‌ഐയെയും സംഘം ആക്രമിച്ചു. എഎസ്‌ഐ ദീപകിന് മുഖത്തും കൈയ്ക്കും  ഇക്ബാലിന് കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ എല്‍എഫ് ആശുപത്രിയില്‍ ചികില്‍സ തേടി. ബൈക്ക് മറിഞ്ഞു വീണു പരിക്കേറ്റ ജോമിയെയും ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കി. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ജയ്മിയ്ക്ക് ജാമ്യം നല്‍കി. ജോമിയെ റിമാന്റ്് ചെയ്തു .

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss