|    Aug 22 Tue, 2017 7:18 am
FLASH NEWS

വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 16th November 2016 | Posted By: SMR

പാലാ: വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പിടിയില്‍. രാമപുരം ചെറുകുറിഞ്ഞി ഉപ്പുമാക്കല്‍ താജ് ബേബി (36) ആണ് പാലാ എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ഇടമറ്റത്തിനു സമീപം പാലാക്കാട് വിളക്കുമാടം റോഡില്‍ വാഹനപരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. ഇതുവഴി ബൈക്കിലെത്തിയ താജിനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോയി. പിന്നാലെ എത്തി പിടികൂടി പരിശോധന നടത്തിയപ്പോള്‍ ബൈക്കിന്റെ ടൂള്‍ ബോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് എക്‌സൈസ് പറയുന്നു. സമാനമായ കേസില്‍ മുമ്പും പിടികൂടി ശിക്ഷിച്ചിട്ടുണ്ട്. പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍മാരായ രവീന്ദ്രന്‍ നായര്‍, ഇ വി തോമസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അഭിലാഷ് എം ജി., മനു ചെറിയാന്‍, ജോബി അഗസ്റ്റിന്‍, ജെസ്റ്റിന്‍ തോമസ്, വനിതാ ഓഫിസര്‍മാരായ ഷിയാമോള്‍, സജനി, ഡ്രൈവര്‍ റോഷി വര്‍ഗീസ് വാഹന പരിശോധനയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക