|    Nov 14 Wed, 2018 1:35 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വാഹന പണിമുടക്ക് : കെഎസ്ആര്‍ടിസിക്ക് കോടികളുടെ നഷ്ടം

Published : 9th August 2018 | Posted By: kasim kzm

കോഴിക്കോട്: ദേശീയ വാഹന പണിമുടക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് കോടികളുടെ നഷ്ടം. സംസ്ഥാനത്തെ മൂന്ന് സോണുകളിലും കാര്യമായ സര്‍വീസുകളൊന്നും നടന്നില്ല. നാമമാത്ര സര്‍വീസുകളൊഴികെ ബാക്കിയെല്ലാം മുടങ്ങിയതിനാല്‍ ആറുകോടിയിലധികം രൂപയുടെ വരുമാന നഷ്ടമാണ് ഒറ്റദിവസംകൊണ്ട് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്.
കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന തൊഴിലാളികളുടെ അഖിലേന്ത്യാ കോ-ഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ദേശീയ വാഹന പണിമുടക്കിനൊപ്പം കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂനിയന്‍ സമിതി നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും പങ്കാളികളാവുകയായിരുന്നു.
തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച 24 മണിക്കൂര്‍ സമരത്തില്‍ കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് അനുകൂല യൂനിയനുകള്‍ ഒഴികെ മറ്റുള്ള ജീവനക്കാരെല്ലാം പങ്കാളികളായി. കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് മെക്കാനിക്കല്‍ സ്റ്റാഫ് യൂനിയനും ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും സമരത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.
1300ല്‍ അധികം സര്‍വീസുകള്‍ നടത്തുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് സോണില്‍ ഒരുകോടി 70 ലക്ഷത്തിന്റെ വരുമാന നഷ്ടമാണ് ഉണ്ടായത്. രാത്രി വൈകിയുള്ളതും സ്‌പെഷ്യല്‍ സര്‍വീസുകളും ഉള്‍െപ്പടെ 22 സര്‍വീസുകളേ ഇവിടെ നിന്നു പുറപ്പെട്ടുള്ളൂ. സാധാരണ 90നടുത്ത് സര്‍വീസുകള്‍ നടത്തുന്ന കോഴിക്കോട് ഡിപ്പോയില്‍ നിന്ന് സര്‍വീസുകള്‍ ഒന്നും നടന്നില്ല. 1700 ഓളം സര്‍വീസുകള്‍ നടത്തുന്ന ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന സെന്റര്‍ സോണില്‍ നിന്ന് ദിനംപ്രതി ലഭിക്കുന്ന രണ്ടരക്കോടിയാണ് സമരം മൂലം കെഎസ്ആര്‍ടിസിക്ക് നഷ്ടമായത്. സെന്റര്‍ സോണില്‍ ഇരിങ്ങാലക്കുട നാലമ്പലം ക്ഷേത്രത്തിലേക്കുള്ള സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും ഓടിയില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട അടങ്ങിയ സൗത്ത് സോണില്‍ സാധാരണ സര്‍വീസുകളെല്ലാം മുടങ്ങി. ഇവിടെ നിന്നു ദിനംപ്രതി 2.57 കോടിയുടെ വരുമാനമായിരുന്നു കെഎസ്ആര്‍ടിസിക്കു ലഭിക്കാറുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss