|    Jan 19 Thu, 2017 5:54 am
FLASH NEWS

വാഹന നിയന്ത്രണം: ലോക്‌സഭാ സെക്രട്ടേറിയറ്റും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ പോര്

Published : 28th April 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വാഹന നിയന്ത്രണത്തിന്റെ ഭാഗമായി എംപിമാര്‍ക്ക് ഏര്‍പ്പെടുത്തിയ ബസ് സര്‍വീസ് നിര്‍ത്തലാക്കിയതിനെച്ചൊല്ലി ലോക്‌സഭാ സെക്രേട്ടറിയറ്റും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ പോര്. സര്‍വീസ് നിര്‍ത്തലാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ നടപടി ലോക്‌സഭാ സെക്രട്ടേറിയറ്റിനെ ചൊടിപ്പിച്ചിരിക്കുകയാണ്.
എംപിമാരുടെ കാര്യം നോക്കാന്‍ തങ്ങള്‍ പ്രാപ്തരാണെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് സെക്രട്ടറി സി ഭല്ല പറഞ്ഞത്. ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസ്സുകള്‍ക്ക് പാര്‍ലമെന്റാണ് പണം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എംപിമാര്‍ക്ക് ബസ് ഏര്‍പ്പെടുത്തണമെന്നു തങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ല. അവര്‍ സ്വമേധയാ ചെയ്തതാണ്. അതിനു ശേഷം എംപിമാര്‍ക്ക് വേണ്ടി തങ്ങള്‍ അതു ചെയ്തു ഇതു ചെയ്തു എന്ന് മേനി പറയുന്നത് അപഹാസ്യമാണ്. ബസ്സുകള്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും ദിനംപ്രതി 12,000 രൂപ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് നല്‍കണമെന്നായിരുന്നു ധാരണ-അദ്ദേഹം പറഞ്ഞു. എംപിമാര്‍ക്കു വേണ്ടി തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ ആറ് സ്‌പെഷ്യല്‍ ബസ്സുകള്‍ പ്രതികരണം മോശമായതിനെതുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
അതിനിടെ, വാഹന നിയന്ത്രണത്തില്‍ പ്രതിഷേധിച്ചു കുതിരപ്പുറത്ത് പാര്‍ലമെന്റിലേക്കു പുറപ്പെട്ട ബിജെപി എംപി ആര്‍ പി ശര്‍മയെ റെയില്‍ഭവന് സമീപം ഡല്‍ഹി പോലിസ് തടഞ്ഞു. കുതിരയുടെ കഴുത്തില്‍ ‘മലിനീകരണ മുക്ത വാഹനം’ എന്ന ബോര്‍ഡ് തൂക്കിയാണ് എംപി യാത്ര ചെയ്തിരുന്നത്. വാഹന നിയന്ത്രണത്തില്‍ നിന്ന് എംപിമാരെ ഒഴിവാക്കാത്തതിനെതിരേ ലോക്‌സഭയില്‍ ചില എംപിമാര്‍ പ്രതിഷേധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക