|    Jan 22 Sun, 2017 1:27 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വാഹന അപകടം; ഡ്രൈവര്‍ക്ക് 6 ലക്ഷം റിയാല്‍ പിഴ

Published : 10th October 2016 | Posted By: SMR

ദോഹ: രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹന ഡ്രൈവര്‍ക്ക് 6.23 ലക്ഷം റിയാല്‍ പിഴശിക്ഷ. ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ മരിച്ച രണ്ടുപേരുടെ അവകാശികള്‍ക്ക് രണ്ടു ലക്ഷം റിയാല്‍ വീതം പിഴയും അപകടത്തില്‍ പരിക്കേറ്റ 23 പേര്‍ക്ക് 2.13 ലക്ഷം റിയാലുമാണ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നു നല്‍കേണ്ടത്.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പതിനായിരം റിയാല്‍ പിഴയടയ്ക്കണമെന്നും അറബിക് പത്രം റിപോര്‍ട്ട് ചെയ്തു. കോണ്‍വോയ് ആയി വാഹനങ്ങള്‍ ഓടിക്കുന്നതിനിടെയാണ് അപകടം. മറ്റു വാഹനങ്ങള്‍ക്കൊപ്പം എത്താന്‍ അതിവേഗം റെഡ് സിഗ്‌നല്‍ മറികടക്കുമ്പോള്‍ യാത്രാബസ്സില്‍ ഇടിക്കുകയായിരുന്നു.
ബസ് മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ബസ് കത്തിയമര്‍ന്നു. ബസ് ഡ്രൈവറും കാറിന്റെ ഡ്രൈവറുമാണ് അപകടത്തില്‍ മരിച്ചത്. കാറിലും ബസ്സിലുമുണ്ടായിരുന്ന യാത്രക്കാര്‍ക്കാണു പരിക്കേറ്റത്.കസ്റ്റമര്‍ സേവനങ്ങള്‍ക്കായി അശ്ഗാലിന്
ഇ-സര്‍വീസ് പോര്‍ട്ടല്‍
ദോഹ: ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്(അശ്ഗാല്‍) കസ്റ്റമര്‍ സര്‍വീസ് സെന്ററിനു കീഴില്‍ പുതിയ ഇ-സര്‍വീസ് പോര്‍ട്ടലിനു തുടക്കമിട്ടു. 23 വ്യത്യസ്തയിനം സേവനങ്ങളും വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ആവശ്യമായ അപേക്ഷാ ഫോമുകളുമാണ് രൗേെീാലൃ്വീില.മവെഴവമഹ.ഴീ്.ൂമ എന്ന വെബ് അഡ്രസിലുള്ള പുതിയ പോര്‍ട്ടലി ല്‍ ഉള്‍ക്കൊള്ളുന്നത്.
അശ്ഗാല്‍ വെബ്‌സൈറ്റി ല്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയോ  ഇ-പോര്‍ട്ടല്‍ അഡ്രസിലൂടെ നേരിട്ടോ വ്യക്തികള്‍ക്കും കമ്പനികള്‍ ക്കും അശ്ഗാല്‍ സേവനങ്ങ ള്‍ ലഭ്യമാകുന്നതാണ്. ഉപഭോക്താക്കള്‍ക്ക് എളുപ്പം കൈ കാര്യം ചെയ്യാന്‍ സാധിക്കുന്ന രൂപത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇ-പോര്‍ട്ടല്‍ സേവനങ്ങള്‍ വ്യത്യസ്ത യൂസറുകളിലായി തരംതിരിച്ചിട്ടുണ്ട്. 11 സേവനങ്ങള്‍ ഉള്‍ക്കൊള്ളു ന്ന റോഡ് സര്‍വീസ്, അഞ്ച് സേവനങ്ങളുള്ള ഡ്രെയിനേജ് നെറ്റ്‌വര്‍ക്ക് സര്‍വീസ്, മൂന്ന് സേവനങ്ങള്‍ ഉള്‍പ്പെടുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീ സ്, പരാതി സമര്‍പ്പണം, നോട്ടീസ് സബ്മിഷന്‍, എന്‍ക്വയറി സര്‍വീസ് തുടങ്ങിയ യൂസറുകളാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുന്നത്.
ഉപഭോക്താവിനു ആവശ്യമായ യൂസര്‍ സെലക്ട് ചെയ്യുന്നതിലൂടെ നിശ്ചിത സേവനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതാണെന്ന് അശ്ഗാല്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക