|    Jul 21 Sat, 2018 9:22 am
Home   >  Todays Paper  >  page 7  >  

വാഹനാപകട നഷ്ടപരിഹാരം : വരുമാനം പരിഗണിക്കണം

Published : 1st November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനു പ്രായവും വരുമാന മാര്‍ഗവും പരിഗണിക്കണമെന്നു സുപ്രിംകോടതി. ഇതിനു നികുതിയൊഴിച്ചുള്ള വരുമാനം വേണം കണക്കാക്കാനെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ കെ സിക്രിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. മരിച്ചയാളുടെ പ്രായം 40 വയസ്സിനു താഴെയെങ്കില്‍ വരുമാനത്തിന്റെ 50 ശതമാനം അധികം ഇന്‍ഷുറന്‍സ് നല്‍കണം. 40 മുതല്‍ 50 വയസ്സു വരെയാണെങ്കില്‍ വരുമാനത്തിന്റെ 30 ശതമാനവും 50 മുതല്‍ 60 വരെയാണെങ്കില്‍ 15 ശതമാനവും അധികം ഇന്‍ഷുറന്‍സ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss