|    Mar 26 Sun, 2017 6:44 pm
FLASH NEWS

വാഹനാപകട കേസ്: സല്‍മാന്‍ ഖാനെ വെറുതെ വിട്ടു

Published : 11th December 2015 | Posted By: SMR

മുംബൈ: വാഹനാപകട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. കീഴ്‌ക്കോടതി അദ്ദേഹത്തിനെതിരേ വിധിച്ച അഞ്ചു വര്‍ഷം കഠിന തടവ് റദ്ദാക്കി.
തെളിവുകളുടെ അഭാവത്തില്‍ സല്‍മാനെ കുറ്റവിമുക്തനാക്കുന്നതായി കോടതി വിധിയില്‍ പറഞ്ഞു. 2002 സപ്തംബര്‍ 28നായിരുന്നു കേസിന് ആസ്പദമായ സംഭവം. ബാന്ദ്രയിലെ ഒരു ബേക്കറിക്കു മുന്നില്‍ കിടന്നുറങ്ങുന്നവരുടെ മേല്‍ സല്‍മാന്‍ ഓടിച്ചിരുന്ന കാര്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് കേസ്.
അപകടസമയത്ത് സല്‍മാന്‍ മദ്യപിച്ചിരുന്നുവെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക