|    Jul 20 Fri, 2018 10:43 am
FLASH NEWS

വാഹനാപകടത്തില്‍ മരിച്ച യുവാക്കള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published : 15th September 2017 | Posted By: fsq

 

പേരാമ്പ്ര: വാഹനാപകടത്തില്‍ മരിച്ച യുവാക്കള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ബുധനാഴ്ച വൈകീട്ട് സംസ്ഥാന പാതയില്‍ മൂരികുത്തിക്ക് സമീപം കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച  ചീക്കിലോട്ട് മീത്തല്‍ ഫഹദിന്റെയും കണ്ണോത്തറ മീത്തല്‍ ശ്രീകാന്തിന്റെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. വീട്ടിലും പൊതുദര്‍ശന സ്ഥലത്തുമായി ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ പേരാമ്പ്രയിലെത്തിച്ച മൃതദേഹങ്ങള്‍ ബൈപ്പാസ് റോഡില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വീടുകളിലേക്ക് കൊണ്ടുപോയി. ഫഹദിന്റെ മൃതദേഹം പേരാമ്പ്ര ടൗണ്‍ പളളിയിലെ മയ്യത്ത് നമസ്‌കാരത്തിന് ശേഷം 3.30ന് ചേനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ശ്രീകാന്തിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.മുന്‍ എംഎല്‍എമാരായ കെ കുഞ്ഞമ്മദ്, എ കെ പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സി സതി,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന, കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി, സിപിഐ ജില്ലാകമ്മിറ്റി അംഗം എ കെ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിതേഷ് മുതുകാട്, അജിത കൊമ്മിണിയോട്ട്, വി കെ സുനീഷ്, ജെഡിഎസ് ജില്ലാ പ്രസിഡന്റ് കെ ലോഹ്യ, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി മനോജ് എടാണി,  പേരാമ്പ്ര വികസന മിഷന്‍ കണ്‍വീനര്‍ എം കുഞ്ഞമ്മദ്, സിപിഎം ഏരിയാ സെക്രട്ടറി എന്‍പി ബാബു, കാലിക്കറ്റ് പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ഇ പി മുഹമ്മദ്, എംകെസി കുട്ട്യാലി, പിജെ തോമസ്, വിവി ദിനേശന്‍, കിഴക്കയില്‍ ബാലന്‍, ആര്‍ കെ മുഹമ്മദ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പേരാമ്പ്രയിലെ ടാക്‌സി തൊഴിലാളികള്‍ സഹപ്രവര്‍ത്തകന്റെ അപകട മരണത്തില്‍ അനുശോചിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss