|    Dec 15 Fri, 2017 12:11 am
FLASH NEWS

വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 15.93 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Published : 21st November 2016 | Posted By: SMR

വിദ്യാനഗര്‍: വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് 15,93,000 രുപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് അഡീഷനല്‍ എംഎസിടി കോടതി (രണ്ട്) വിധിച്ചു. വെള്ളാപ്പ് ഒ ടി ഹൗസിലെ അബ്ദുല്‍ റഹീമിന്റെ(29) കുടുംബത്തിന് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി കണ്ണുര്‍ ശാഖയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2011 ജനുവരി 28ന് കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട്ടേക്ക് ബസ്സില്‍ സഞ്ചരിക്കുന്നതിനിടയില്‍ പെരിയ കുണിയക്കടുത്ത് വച്ച് അബ്ദുര്‍റഹ്്മാന്‍ തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഭാര്യയും മകളും നല്‍കിയ ഹരജിയിലാണ് വിധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക