|    Nov 14 Wed, 2018 5:46 am
FLASH NEWS

വാഹനാപകടത്തില്‍ മരിച്ച എസ്ഡിപിഐ നേതാവിന് അന്ത്യാഞ്ജലി

Published : 7th November 2017 | Posted By: fsq

 

ഇരിട്ടി: വാഹനാപകടത്തില്‍ മരിച്ച എസ്ഡിപിഐ പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയംഗം ഉളിയില്‍ പടിക്കച്ചാലിലെ ജനത്ത് മന്‍സിലില്‍ എം കെ മുസ്തഫ(47)യ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. ഞായറാഴ്ച രാത്രി ഉളിയില്‍ ടൗണില്‍ നടന്ന എസ്ഡിപിഐ പൊതുയോഗത്തില്‍ സ്വാഗതപ്രസംഗികനായിരുന്ന മുസ്തഫ ഫോണ്‍ ചെയ്യാനായി വേദിയില്‍ നിന്നിറങ്ങി റോഡരികിലൂടെ നടക്കവെ ഇരിട്ടി ഭാഗത്തുനിന്ന് വരികയായിരുന്ന ടാറ്റ ഐറിസ് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗമ്യസ്വഭാവം കൊണ്ടും പക്വമായ ഇടപെടലിലൂടെയും നാടിന്റെ മനസ്സിലിടം നേടിയ മുസ്തഫഉളിയില്‍ മേഖലയില്‍ എസ്ഡിപിഐ-പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം എസ്ഡിപിഐ നേതാക്കള്‍ ഏറ്റുവാങ്ങിയ മയ്യിത്ത് ഉച്ചയ്ക്ക് 2.30ഓടെ പടിക്കച്ചാലിലെ വസതിയിലെത്തിച്ചു. തുടര്‍ന്ന് നരയമ്പാറ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് വച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇരുസ്ഥലങ്ങളിലും എത്തിയത്. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകീട്ട് 3.30ഓടെ ഉളിയില്‍ പഴയ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. സണ്ണി ജോസഫ് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, കൗണ്‍സിലര്‍മാരായ പി വി മോഹനന്‍, പി പി ഉസ്മാന്‍, സി മുഹമ്മദലി, എം പി അബ്ദുര്‍റഹ്മാന്‍, ടി കെ ഷരീഫ, ഇ കെ മറിയം, പി കെ ഷരീഫ, ദീപ, എസ്ഡിപിഐ ദേശീയ സമിതിയംഗം എം സാദത്ത് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് വി ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി പി കെ ഫാറൂഖ്, എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ഷംസുദ്ദീന്‍ മൗലവി, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി കെ നൗഫല്‍, ജില്ലാ സെക്രട്ടറിമാരായ സി എം നസീര്‍, എന്‍ പി ഷക്കീല്‍, സംസ്ഥാന സമിതിയംഗം കെ കെ ഹിഷാം, പോപുലര്‍ ഫ്രണ്ട് മയ്യില്‍ ഡിവിഷന്‍ പ്രസിഡന്റ് നൗഷാദ് പുന്നക്കല്‍, തേജസ് ദിനപത്രം ജില്ലാ ഓര്‍ഗനൈസര്‍ സുബൈര്‍ മടക്കര, ഡിസിസി വൈസ് പ്രസിഡന്റ് ചന്ദ്രന്‍ തില്ലങ്കേരി, യുഡിഎഫ് പേരാവൂര്‍ മണ്ഡലം കണ്‍വീനര്‍ ഇബ്രാഹിം മുണ്ടേരി, എം വി രവീന്ദ്രന്‍, സി എം മുസ്തഫ, എം അബ്ദുര്‍റഹ്മാന്‍ തുടങ്ങി നിരവധിപേര്‍ അനുശോചനം അര്‍പ്പിക്കാനെത്തി. വൈകീട്ട് നരയമ്പാറയില്‍ അനുശോചന യോഗം ചേര്‍ന്നു. ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു. സി എം നസീര്‍, ചന്ദ്രന്‍ തില്ലങ്കേരി, എ പി അബ്ദുര്‍റഹ്മാന്‍,കെ പി മൊയ്തീന്‍കുട്ടി, കേളോത്ത് റഷീദ്, ടി കെ മുഹമ്മദലി, എം വി അബ്ദുര്‍റഹ്മാന്‍, പി കെ ഫാറൂഖ്, ഹാഷിം കാക്കയങ്ങാട്, എസ് നൂറുദ്ദീന്‍, സി അബ്ദുല്‍ സത്താര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss