|    Oct 20 Fri, 2017 6:22 pm
FLASH NEWS

വാഹനാപകടത്തില്‍ മരണം: പോളിടെക്‌നിക് വിദ്യാര്‍ഥിയുടെ കുടുംബത്തിന് 42 ലക്ഷം നഷ്ടപരിഹാരം

Published : 1st July 2016 | Posted By: SMR

പത്തനംതിട്ട: വാഹന അപകടത്തില്‍ മരിച്ച പോളിടെക്‌നിക് വിദ്യാര്‍ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 42.28 ലക്ഷം രൂപ നല്‍കാന്‍ പത്തനംതിട്ട അഡീഷനല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ആന്റ് ജില്ലാ ജഡ്ജി എന്‍ ഹരികുമാര്‍ ഉത്തരവിട്ടു.
2010 സപ്തംബര്‍ 30ന് തിരുവല്ല-മാവേലിക്കര റോഡില്‍ പൊടിയാടിയില്‍ വച്ച് തിരുവല്ലയിലേക്ക് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുവന്ന ജിബിന്‍ പി മാത്യു (24)നെ എതിര്‍ദിശയില്‍ നിന്നു വന്ന ഡെക്‌സിമോന്‍ എന്ന സ്വകാര്യ ബസ് ഇടിച്ചു തെറിച്ച് വീണ് പരിക്കേല്‍ക്കുകയും അന്ന് തന്നെ മരിക്കുകയും ചെയ്തു. ബാംഗ്ലൂരില്‍ ഓക്‌സ്‌ഫോര്‍ഡ് പോളിടെക്‌നിക്കില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു മരിച്ച ജിബിന്‍.
ജിബിന്റെ പിതാവ് പാറയില്‍ പുരയിടത്തില്‍ പി എ മാത്യുവും മാതാവ് സൂസന്‍ മാത്യുവും രണ്ട് സഹോദരിമാരും ഹരജിക്കാരായി പത്തനംതിട്ട മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. വേണു മുളക്കുഴ എന്നിവര്‍ മുഖേന ഫയല്‍ ചെയ്ത ഹരജിയിലാണ് കോടതി ഉത്തരവ്.
നഷ്ടപരിഹാരമായി 28.67 ലക്ഷം രൂപയും ഒമ്പത് ശതമാനം പലിശയും കോടതി ചെലവ് മൂന്നാം എതിര്‍കക്ഷി ശ്രീറാം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഒരു മാസത്തിനകം കെട്ടിവയ്ക്കാനാണ് കോടതി ഉത്തരവ്.
ഡിപ്ലോമ പരീക്ഷ പാസ്സാക്കിയല്‍ സര്‍ക്കാര്‍ സര്‍വീസില്‍ കുറഞ്ഞത് ഓവര്‍സിയര്‍ പദവിയില്‍ നിയമനം ലഭിക്കാമായിരുന്നുവെന്ന പരിഗണനയിലാണ് വരുമാനം കണക്കാക്കി നഷ്ടപരിഹാരം കോടതി നിശ്ചയിച്ചത്‌

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക