|    Jul 23 Sun, 2017 8:20 am
FLASH NEWS

വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ ചികില്‍സയ്ക്കായി നാട്ടുകാര്‍ രംഗത്ത്

Published : 18th October 2016 | Posted By: Abbasali tf

എടപ്പാള്‍: വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് അത്യാസന്ന നിലയില്‍ കഴിയുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ചികിത്സക്കുള്ള പണം കണ്ടെത്തുന്നതിനായി സഹായ സമിതിക്ക് രൂപം നല്‍കി നാട്ടുകാര്‍. എടപ്പാള്‍ വെങ്ങിനിക്കരയിലെ പുളിയക്കോട്ട് രാജന്റെ മകന്‍ ജിഷ്ണു (18) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഒരാഴ്ച മുന്‍പാണ് ജിഷ്ണുവും പിതൃ സഹോദര പുത്രന്‍ ശരത്തും യാത്ര ചെയ്യുകയായിരുന്ന ബൈക്കും കാറും തമ്മില്‍ ഗോവിന്ദ തിയറ്ററിനടുത്ത് കൂട്ടിയിടിച്ചത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിന് അഞ്ച് ശസ്ത്രക്രിയകള്‍ കഴിഞ്ഞിട്ടും ബോധം തിരിച്ചു കിട്ടാതെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 15 ലക്ഷത്തോളം രൂപ ചികില്‍സയ്ക്കായി വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ജിഷ്ണുവിന്റെ കുടുംബത്തിന് ഇത്രയും തുക ഉണ്ടാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ സഹചര്യത്തില്‍ ജിഷ്ണുവിന്റെ ചികില്‍സയ്ക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി നാട്ടുകാര്‍ ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. എം കുട്ടികൃഷ്ണന്‍, എം ബിനു എന്നിവരാണ് ചികില്‍സാ സഹായ കമ്മിറ്റി ഭാരവാഹികള്‍. ഉദാരമതികളായവരുടെ സംഭാവനകള്‍ ബറോഡ ബാങ്ക് എടപ്പാള്‍ ശാഖയിലെ 44150100003754 അക്കൗണ്ട് നമ്പറില്‍ (കഎടഇ ഇഛഉഋ: ആഅഞആഛഋഉഅജജഅ) അയക്കണണെന്നു കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക