|    Sep 21 Fri, 2018 1:12 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒരു കോടി നഷ്ടപരിഹാരം

Published : 11th September 2018 | Posted By: kasim kzm

ദുബയ്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒരു കോടി രൂപയ്ക്ക് തുല്യമായ 5,75,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് കോടതി വിധി. കാസര്‍കോട് ഉദുമ സ്വദേശി മിത്തല്‍ മങ്ങാടന്‍ കുമാരന്റെ മകന്‍ ഉമേഷിനാണ് വന്‍ തുക നഷ്ടപരിഹാരമായി ലഭിക്കുക. 2016 സപ്തംബര്‍ 25ന് ഇത്തിഹാദ് റോഡിലെ ഫുട്ട്പാത്തിലൂടെ നടക്കുമ്പോഴാണ് വാഹനം ഇടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമേഷിനെ ആദ്യം യുഎഇ ആശുപത്രിയിലും പിന്നീട് നാട്ടിലും ചികില്‍സയ്ക്കു വിധേയമാക്കുകയായിരുന്നു. ഷാര്‍ജയിലെ അലി ഇബ്രാഹിം എന്ന സ്ഥാപനമാണ് ഉമേഷിനു വേണ്ടി നിയമനടപടി സ്വീകരിച്ചത്. ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്നു കോടതിയെ ബോധിപ്പിക്കുകയായിരുന്നു. അഡ്വ. അലി ഇബ്രാഹിം, അഡ്വ. തലത്ത് അന്‍വര്‍, നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി എന്നിവര്‍ ചേര്‍ന്നു നഷ്ടപരിഹാര തുക ഉമേഷിനു കൈമാറി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss