|    Jul 25 Tue, 2017 4:32 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

Published : 11th May 2016 | Posted By: SMR

പുത്തനത്താണി: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ആതവനാട് പാറപ്പുറം സര്‍വീസ് സഹകരണ ബാങ്കിനു സമീപം എളയോടത്ത് സക്കീറിന്റെ മകന്‍ ഷാഹിദ് (22) ആണ് മരിച്ചത്. പുറമണ്ണൂര്‍ മജ്‌ലിസ് കോളജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥിയായിരുന്നു ഷാഹിദ്.

ഞായറാഴ്ച വൈകീട്ട് അമ്പലപറമ്പിലാണ് അപകടമുണ്ടായത്. വീട്ടിലേക്ക് വരികയായിരുന്ന ഷാഹിദിന്റെ ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ തിങ്കളാഴ്ച രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ജസീല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരി പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ആതവനാട് പഴയ ജുമാമസ്ജിദില്‍ ഖബറിസ്ഥാനില്‍ മറവ് ചെയ്തു. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: ഷംന, ഷിബിലി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക