|    Jan 24 Tue, 2017 4:48 pm
FLASH NEWS

വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ച് മരണം

Published : 7th October 2016 | Posted By: G.A.G

accident2

ഇടുക്കി: കട്ടപ്പനയ്ക്കടുത്ത് തോപ്രാംകുടിയില്‍ ടവേര സ്വകാര്യബസ്സുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സുകോദയ റിങ് റോഡില്‍ കൊച്ചു പറമ്പില്‍ ഷൈജു(45), അച്ചാമ്മ(70), ഷൈജുവിന്റെ മകന്‍ ഇവാന്‍(ഒന്നര), ജെയിന്‍(34), െ്രെഡവര്‍ സിജോ (26) എന്നിവരാണു മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നേകാലോടെ പുഷ്പഗിരി കവലയിലാണ് അപകടം. പേത്തൊട്ടിയിലുള്ള ബന്ധുവീട്ടില്‍ പോയി വരവേ കാഞ്ഞിരപ്പള്ളിയില്‍ നിന്നും വാടകയ്‌ക്കെടുത്ത ടവേരയില്‍ കട്ടപ്പന- തോപ്രാംകുടി റൂട്ടിലോടുന്ന എലൈറ്റ് ബസാണ് ഇടിച്ചത്. ടവേരയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 11 പേരുണ്ടായിരുന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 121 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക