|    Jan 18 Wed, 2017 11:55 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വാഹനാപകടത്തില്‍പ്പെടുന്ന വഴിയാത്രക്കാര്‍; ഭൂരിഭാഗവും സാധാരണ തൊഴിലാളികള്‍

Published : 2nd October 2016 | Posted By: SMR

ദോഹ: ഖത്തറില്‍ വാഹനമിടിച്ച് അപകടത്തില്‍പ്പെടുന്ന കാല്‍നടയാത്രക്കാരില്‍ ഭൂരിഭാഗവും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെന്ന് ട്രാഫിക് വകുപ്പ് ഉദ്യോഗസ്ഥന്‍. ഇത്തരം അപകടങ്ങളില്‍ കൂടുതലും തണുപ്പ് കാലത്തെ രാത്രികളിലാണ് സംഭവിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. തൊഴിലാളികളുടെ സാന്നിധ്യം കൂടുതലായത് കൊണ്ട് സല്‍വ റോഡിലും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുമാണ് കൂടുതല്‍ അപകടങ്ങളും നടക്കുന്നത്. ഖത്തറിലെ റോഡുകള്‍ പരിചയമില്ലാത്ത പുതിയ തൊഴിലാളികളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.
കഴിഞ് വര്‍ഷം 49 കാല്‍നട യാത്രക്കാരാണ് അപകടത്തില്‍ മരണപ്പെട്ടത്. ഈ വര്‍ഷം ഇതുവരെയായി 37 പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ഇത്തരം മരണങ്ങള്‍ കൂടുതലും റിപോര്‍ട്ട് ചെയ്യപ്പെട്ടത് മദീന ഖലീഫ പോലിസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു. ഈ വര്‍ഷം കൂടുതലും റിപോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണെന്നും പെനിന്‍സുല റിപോര്‍ട്ടില്‍ പറയുന്നു.
റോഡുകളും തെരുവുകളും ശരിയായ രീതിയില്‍ ആസൂത്രണം ചെയ്യാത്തതും തെരുവ് വിളക്കുകളുടെ അഭാവവും അപകടത്തിന് കാരണമാകുന്നുണ്ടെന്ന് ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ടുള്ള റിപോര്‍ട്ടില്‍ പറയുന്നു.
സാധാരണ തൊഴിലാളികളില്‍ 70 ശതമാനവും പണിയെടുക്കുന്നതും ജീവിക്കുന്നതും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ്. അശ്രദ്ധമായ ഡ്രൈവിങിനൊപ്പം തൊഴിലാളികളുടെ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഹൈവേയുടെ ഇരുഭാഗങ്ങളിലും നിരയായി ഷോപ്പുകളുള്ള സല്‍വ റോഡില്‍ കാല്‍നടയാത്രക്കാരുടെ മരണം കൂടുതലാണ്. ഷോപ്പിങിനായി തൊഴിലാളികള്‍ റോഡ് മുറിച്ചു കടക്കുന്നതാണ് പ്രശ്‌നമുണ്ടാക്കുന്നത്.
തണുപ്പ് കാലത്ത് രാത്രികളില്‍ ആളുകള്‍ കൂടുതലായി റോഡിലിറങ്ങുന്നതിനാലും രാത്രിക്ക് ദൈര്‍ഘ്യം കൂടുമെന്നതിനാലും അത്തരം സീസണുകളില്‍ അപകടം വര്‍ധിക്കുന്നതായി ട്രാഫിക് വൃത്തങ്ങള്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക