|    Nov 21 Tue, 2017 8:11 am
FLASH NEWS

വാഹനാപകടങ്ങള്‍ കുറക്കാന്‍ ആലുവയില്‍ സംയുക്ത വാഹനപരിശോധന

Published : 2nd November 2017 | Posted By: fsq

 

ആലുവ: വാഹനാപകടങ്ങള്‍ കുറക്കാന്‍ എസ്പിയുടെ നേതൃത്വത്തില്‍ ഇന്നലെ സംയുക്ത വാഹനപരിശോധന നടത്തി. ആലുവ ഈസ്—റ്റ് പോലിസ്, ട്രാഫിക് പോലിസ്, വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധന നടത്തിയത്. രാവിലെ ഏഴു മുതല്‍ 11 വരെ ടൗണ്‍ഹാള്‍ പരിസരത്ത് നടന്ന പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച അഞ്ച് ഡ്രൈവര്‍മാരെ പിടികൂടി. ആലുവ-ഇടപ്പള്ളി റൂട്ടിലോടുന്ന ആവേ മരിയ ബസ്സിലെ ഡ്രൈവര്‍ ഇടകൊച്ചി പാമ്പായിമൂല ചര്‍ച്ചിന് സമീപം കോഴിപ്പറമ്പ് വീട്ടില്‍ ബിജോയ്(38), ആലുവ – കോലഞ്ചേരി റൂട്ടിലോടുന്ന സെന്റ്്.തോമസ് ബസ്സിലെ ഡ്രൈവര്‍ എടത്തല പഞ്ചായത്തിന് സമീപം പ്രിയദര്‍ശിനി വീട്ടില്‍ പി സി മനു (26), ആലുവ – പെരുമ്പാവൂര്‍ റൂട്ടിലോടുന്ന പ്രസ്—റ്റീജ് ബസ്സിലെ ഡ്രൈവര്‍ വേങ്ങൂര്‍ പള്ളിത്താഴം വെള്ളാഞ്ഞിലി വീട്ടില്‍ എല്‍ദോസ്(49), ആലുവ-ഇടപ്പള്ളി റൂട്ടിലെ പമ്പാവാസന്‍ ബസ്സിലെ ഡ്രൈവര്‍ നായരമ്പലം വെളിയത്തുപറമ്പ് വട്ടത്തറ ബിജു(34), നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ മൊണാസ്ട്രി ലൈനില്‍ മന്നിയില്‍ പ്രഭാതന്‍(46)എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കും. ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ ആറുമാസം വരെ സസ്‌പെന്റ് ചെയ്യുമെന്ന് ആലുവ ജോ.ആര്‍ടിഒ അയ്യപ്പന്‍ പറഞ്ഞു. ബസ് ഡ്രൈവര്‍മാരടക്കമുള്ളവര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.  പരിശോധന സംഘത്തില്‍ ഈസ്—റ്റ് പ്രിന്‍സിപ്പല്‍ എസ്‌ഐ എം എസ് ഫൈസല്‍, ട്രാഫിക് എസ്‌ഐ കെ ടി മുഹമ്മദ് കബീര്‍, എസ്‌ഐമാരായ റെജി രാജ്,  സലിം റഹ്മത്ത്, അബ്—ദുല്‍ കരീം , അഡീഷണല്‍ എസ്‌ഐമാരായ അബ്ദുല്‍ ഖാദര്‍, ശശികുമാര്‍, എഎസ്‌ഐ ഫ്രാന്‍ക്ലിന്‍, എസ്‌സിപിഒ ഷിബു, സിപിഒമാരായ സാന്‍വര്‍, ഉദയകുമാര്‍, എംവിഐമാരായ എം കെ ദീപു, പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക