|    Jan 21 Sat, 2017 5:39 am
FLASH NEWS

വാഹനാപകടങ്ങളില്‍ മൂന്നു മരണം

Published : 16th September 2016 | Posted By: SMR

ചടയമംഗലം: ഓണദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ചടയമംഗലം സ്വദേശികളായ മൂന്നുപേര്‍ മരിച്ചു. ചടയമംഗലം കുരിയോട ബിജു ഭവനില്‍ അനിലിന്റെ ഭാര്യ തുഷാര(30), മകള്‍ അര്‍ച്ചന(5), മണ്ണാപറമ്പ് വിളയില്‍ വീട്ടില്‍ ഷിബു(33) എന്നിവരാണു മരിച്ചത്. കുരിയോട്ടെ വീട്ടില്‍ തുഷാരയുടെ പാലോട്ടുള്ള വീട്ടിലേക്കു പോവുന്നതിനിടെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണു തുഷാരയും അര്‍ച്ചനയും മരിച്ചത്. അപകടത്തില്‍ അനിലി(36)നും മകന്‍ ആദിത്യ(8)നും പരിക്കേറ്റിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ അര്‍ച്ചനയുടെ ശരീരത്തിലൂടെ കാറിന്റെ ടയര്‍ കയറിയിറങ്ങി. പരിക്കേറ്റ മറ്റുള്ളവരെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ ഇന്നലെ ഉച്ചയോടെ തുഷാരയും മരണത്തിനു കീഴടങ്ങി.
നിലമേല്‍ ഗ്രാമപ്പഞ്ചായത്തിലെ മുന്‍ പ്രസിഡന്റും അദ്ദേഹത്തിന്റെ ഭാര്യയും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ അനിലും കുടുംബവും സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അര്‍ച്ചനയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കൊട്ടാരക്കരയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ  വയയ്ക്കല്‍ ആനാടിന് സമീപമുണ്ടായ അപകടത്തിലാണ് ഷിബു മരിച്ചത്. വാളകം എയ്ഡ്‌പോസ്റ്റില്‍ നിന്ന് പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പ്രനിതയാണ് ഷിബുവിന്റെ ഭാര്യ. മകള്‍: ജയലക്ഷ്മി. സഹോദരങ്ങള്‍: ദീപു, ഷിജു. കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക