|    Jan 25 Wed, 2017 6:47 am
FLASH NEWS

വാഹനാപകടം; യുഎസില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു

Published : 18th October 2016 | Posted By: SMR

കണക്റ്റിക്കട്ട്: യുഎസില്‍ കണക്റ്റിക്കട്ട് സര്‍വകലാശാലയില്‍ അഗ്‌നിശമനവകുപ്പിന്റെ വാഹനമിടിച്ച് മലയാളി വിദ്യാര്‍ഥിനി മരിച്ചു. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ സ്‌പോര്‍ട്‌സ് കാംപസിലെ വിദ്യാര്‍ഥിനിയായ വെസ്റ്റ് ഹാര്‍ട്ട്‌ഫോഡ് നിവാസി ജെഫ്‌നി പാലി ചെമ്മരപ്പള്ളി (19) ആണു കൊല്ലപ്പെട്ടത്. കാംപസ് പബ്ലിക് സേഫ്റ്റി കോംപ്ലക്‌സിന്റെ വാതിലില്‍ ചാരിയിരിക്കുകയായിരുന്ന ജെഫ്‌നിയെ അടിയന്തര സന്ദേശത്തെ തുടര്‍ന്ന് പുറത്തേക്കുവന്ന അഗ്‌നിശമന സേനാ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം ജെഫ്‌നിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. പോലിസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക