|    Jul 20 Thu, 2017 10:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വാഹനാപകടം: മുന്‍ എംഎല്‍എയുടെ മകനെ ജയിലിലടച്ചു

Published : 11th July 2016 | Posted By: SMR

ജയ്പൂര്‍: വാഹനാപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ മുന്‍ എംഎല്‍എ നന്ദ്കിഷോര്‍ മഹാരിയയുടെ മകന്‍ സിദ്ധാര്‍ഥിനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സിദ്ധാര്‍ഥ് ഓടിച്ച ആഡംബര കാര്‍ ഓട്ടോറിക്ഷയിലിടിച്ചാണു മൂന്നുപേര്‍ മരിച്ചത്. അഞ്ചുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മദ്യപിച്ച് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു സിദ്ധാര്‍ഥ് കാര്‍ ഓടിച്ചതെന്നു അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ വാഹനമോടിച്ചത് താനല്ലെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക