|    Sep 21 Thu, 2017 10:36 am
Home   >  Pravasi  >  Gulf  >  

വാഹനാപകടം: മലയാളിക്ക് 1.40 കോടി രൂപ നഷ്ടപരിഹാരം

Published : 7th September 2016 | Posted By: Navas Ali kn

 

Judge Gavel and money isolated on white background

Judge Gavel and money isolated on white background

മസ്‌കത്ത്: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ മലയാളി യുവാവിന് 1.40 കോടി രൂപയുടെ നഷ്ടപരിഹാരം. കോഴിക്കോട് നാദാപുരം കല്ലാച്ചി കുറ്റിക്കാട്ടില്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകന്‍ നൗഷിക്കിനാണ് (29) നഷ്ടപരിഹാരം ലഭിച്ചത്. രണ്ടരവര്‍ഷം നീണ്ട നിയമയുദ്ധത്തിന് ഒടുവില്‍ സുപ്രീംകോടതിയാണ് വന്‍തുകയുടെ നഷ്ടപരിഹാരം വിധിച്ചത്. 2013 ഡിസംബറില്‍ അല്‍ഖൂദ് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലക്ക് സമീപമാണ് അപകടം നടന്നത്. അല്‍ ഫിന്‍ജാന്‍ റസ്റ്റാറന്റിലെ ജോലിക്കാരനായിരുന്ന നൗഷിക്ക് സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ആദ്യം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഒരു മാസം ഇവിടെ ചികിത്സയില്‍ കഴിഞ്ഞശേഷം നാട്ടിലേക്ക് കൊണ്ടുപോയി. നൗഷിക്കിന് നിലവില്‍ ഭിത്തിയില്‍ പിടിച്ച് കുറച്ചുദുരം നടക്കാന്‍ മാത്രമേ സാധിക്കൂ. ഓര്‍മശക്തി ചെറുതായി തിരിച്ചുകിട്ടിയിട്ടുണ്ടെന്ന് തൊഴിലുടമയായ അഷ്‌റഫ് പറഞ്ഞു.
അബ്ദുള്ള അല്‍ ജബ്‌രി ലീഗല്‍ ഫേം സ്ഥാപനത്തിലെ നജീബ് മുസ്തഫയാണ് നൗഷിക്കിന്റെ കേസ് വാദിച്ചത്. ഭാര്യയും രണ്ടു കുട്ടികളും മാതാപിതാക്കളും സഹോദരങ്ങളുമുള്ള ഒരു കുടുംബത്തിന്റെ ഏകാശ്രയമാണെന്നും തുടര്‍ജീവിതത്തില്‍ പരസഹായം വേണമെന്നുമായിരുന്നു വാദം. െ്രെപമറി കോടതി 56,000 റിയാലാണ് നഷ്ടപരിഹാരം വിധിച്ചത്. അപ്പീല്‍ കോടതി ഇത് 29,000 ആക്കി കുറച്ചതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാര ത്തുക ഏറ്റുവാങ്ങാന്‍ നൗഷിക്കിനെ മസ്‌കത്തില്‍ എത്തിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക