|    Jul 20 Fri, 2018 2:16 pm
FLASH NEWS
Home   >  Kerala   >  

വാഹനാപകടം കൊലപാതകമാണെന്ന് തെളിഞ്ഞു; മരുമകന്‍ അറസ്റ്റില്‍

Published : 15th September 2017 | Posted By: shadina sdna


പാലക്കാട്: പാലക്കാട് വാഹനാപകടമായി രജിസ്റ്റര്‍ ചെയ്ത കേസ് കൊലപാതകമാണെന്ന് തെളിഞ്ഞു. പാലക്കാട് കല്ലടിക്കോട് വാക്കോടുള്ള ജോസിന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മരുമകന്‍ ബിജോയ് ആണ് ജോസിനെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം 11നാണ് കാഞ്ഞിരപ്പുഴ കനാലിനടുത്ത് ജോസിന്റെ സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടനിലയില്‍ കണ്ടെത്തിയത്. വാഹനാപകടമായി ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ രഹസ്യാന്വേഷണ വിഭാഗം പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss