|    Jan 23 Mon, 2017 8:24 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വാഹനാപകടം: ഒരു വര്‍ഷമായി സൗദിയില്‍ തടവില്‍ കഴിഞ്ഞ മലയാളി നാട്ടിലെത്തി

Published : 20th October 2016 | Posted By: SMR

manzoor

അല്‍ബാഹ: ജോലിസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ കമ്പനി ഉടമയ്ക്ക് നഷ്ടപരിഹാരത്തുക നല്‍കാന്‍ കഴിയാതെ ഒരുവര്‍ഷത്തോളമായി അല്‍ബാഹയിലെ ബല്‍ജുര്‍ഷി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി മോചിതനായി നാട്ടിലെത്തി. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മന്‍സൂര്‍ താന്നിയത്ത് (28) ആണു നാട്ടിലെത്തിയത്.
എട്ടുമാസത്തോളം ജമാന്‍ അബ്ദുല്‍ ഹാദി കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു. റോഡ് നിര്‍മാണത്തിന് മണലുമായി വരുന്നതിനിടെ മന്‍സൂര്‍ ഓടിച്ചിരുന്ന ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് കൊക്കയിലേക്കു മറിഞ്ഞു. മന്‍സൂര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും കമ്പനി അധികൃതര്‍ വാഹനത്തിന് നേരിട്ട നഷ്ടം നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതു നിരാകരിച്ച മന്‍സൂറിനെ ജയിലിലടച്ചു. അപകടത്തിന്റെ ഉത്തരവാദിത്തം മന്‍സൂറില്‍ ചുമത്തിയ കോടതി 1,55,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി പുറപ്പെടുവിച്ചതോടെ തടവില്‍ തുടര്‍ന്നു.
അല്‍ബാഹയിലെ സാമൂഹികപ്രവര്‍ത്തകനും കെഎംസിസി നേതാവുമായ സയ്യിദ് അലി അരീക്കരയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി അംഗവും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനുമായ എം ടി യൂസുഫലി, മന്‍സൂര്‍ കൊളപ്പുറം, ശരീഫ് ചുങ്കം, നിയാസ് തങ്ങള്‍ എന്നിവര്‍ നിയമപോരാട്ടത്തിന് സഹായംനല്‍കി. കോടതിക്ക് പുറത്തു നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണയനുസരിച്ച് നഷ്ടപരിഹാരത്തുകയില്‍ ഇളവുവരുത്താന്‍ കമ്പനി അധികൃതര്‍ തയ്യാറായി. ഇതോടെയാണ് മോചനം സാധ്യമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 490 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക