|    May 30 Tue, 2017 12:42 am
FLASH NEWS

വാഹനാപകടം: ആശ്രിതര്‍ക്കു 10ലക്ഷം നഷ്ടപരിഹാരം നല്‍കണം

Published : 3rd August 2016 | Posted By: SMR

കാസര്‍കോട്: ദേശീയപാതയിലെ വലിയ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച കേസില്‍ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സബ്‌കോടതി ജഡ്ജി പി ടി പ്രകാശ് വിധിച്ചു. പ്രവാസിയായ ഉപ്പള മുളിഞ്ചെ പച്ചിലംപാറ ഹിദായത്ത് നഗര്‍ അഷ്‌റഫ് മന്‍സിലിലെ അബ്ദുല്‍ ഖാദര്‍ (46) മരിച്ച കേസില്‍ ഭാര്യ ആയിഷയും മക്കളും നല്‍കിയ ഹരജിയിലാണ് വിധി.
2006 ജൂണ്‍ ഒമ്പതിന് അബ്ദുല്‍ഖാദറും സുഹൃത്ത് ഉപ്പള അഞ്ചിക്കട്ടയിലെ ഇബ്രാഹിം അബ്ബാസും സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ഹൊസങ്കടി സെയില്‍സ്ടാക്‌സ് ഓഫിസിന് സമീപത്തെ ദേശീയപാതയിലെ കുഴിയില്‍ തെറിച്ചുവീണു ഗുരുതരമായി പരിക്കേല്‍ക്കുകയും മംഗളൂരു ആശുപത്രിയില്‍വച്ച് മരണപ്പെടുകയും ചെയ്ത കേസിലാണ് വിധി. ജില്ലാകലക്ടര്‍, ദേശീയപാത കാസര്‍കോട് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. 2008 ജൂണ്‍ 19 മുതല്‍ ഏഴര ശതമാനം പലിശസഹിതമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പരാതിക്കാരനുവേണ്ടി അഡ്വ. യു എസ് ബാലന്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day