|    Feb 25 Sun, 2018 7:37 am
Home   >  Todays Paper  >  Page 4  >  

വാഹനാപകടം: അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Published : 29th January 2017 | Posted By: fsq

 

പീരുമേട്: ബൈക്കില്‍ സഞ്ചരിച്ചിരുന്ന കമിതാക്കള്‍ വാഹമിനിടിച്ചു മരിച്ച സംഭവത്തില്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ലോറി ഡ്രൈവര്‍ അറസ്റ്റില്‍. ലോറിയും പിടികൂടി. ലോറി ഉടമയും ഡ്രൈവറുമായ മുണ്ടക്കയം മുറിഞ്ഞകല്ലുപുറം മുരോട്ടിക്കല്‍ വീട്ടില്‍ ജോജിമോന്‍ ജോസഫി(33)നെയാണ് കഴിഞ്ഞ ദിവസം മുണ്ടക്കയത്തു നിന്നും പോലിസ് പിടികൂടിയത്. 2012 ജൂലൈ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. കൊടുങ്ങൂര്‍ പാറപ്പളളിയില്‍ പ്രിന്‍സ് ബാബു (27),കോട്ടയം വെള്ളൂര്‍ സ്വദേശിനി അനുശ്രീ (22) എന്നിവരാണ്  കുട്ടിക്കാനത്തിനു സമീപം വളഞ്ഞാങ്ങാനത്ത് ലോറി കയറി മരിച്ചത്. സംഭവദിവസം കുട്ടിക്കാനം പ്രദേശത്തുകൂടി കടന്നുപോയ മൊബൈല്‍ നമ്പറുകളെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതെന്ന് പീരുമേട് സിഐ ഷിബുകുമാര്‍ പറഞ്ഞു. അപകടത്തിനു കാരണമായത് മിനി ലോറിയാണെന്ന് പോലിസിന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന്  തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന മിനി ലോറികളും പരിശോധിച്ചുവരുകയായിരുന്നു.അഞ്ചുവര്‍ഷം നീണ്ട കേസന്വേഷണത്തിലൊടുവിലാണ് പോലിസ് മുണ്ടക്കയം സ്വദേശിയായ യുവാവിനെ കണ്ടെത്തിയത്. പതിനായിരത്തോളം ഫോണ്‍ കോളുകള്‍ പോലിസ് പരിശോധിച്ചു. മഞ്ഞും മഴയുമുള്ള ദിവസമായതിനാല്‍ വളവില്‍വച്ച് ബൈക്കിനെ മറികടക്കുമ്പോഴാണ് ലോറി തട്ടി അപകടമുണ്ടായത.് രണ്ടു വീലുകളും ഇരുവരുടെയും ദേഹത്തു കയറി. തുടര്‍ന്ന് മുറിഞ്ഞപുഴയില്‍ നിന്നും തെക്കേമല വഴി രക്ഷപ്പെടുകയായിരുന്നുവെന്നും പ്രതി പോലിസിന് മൊഴി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss