|    Dec 17 Sun, 2017 8:07 am
FLASH NEWS

വാഹനാപകടം:ആറുപേര്‍ക്ക്പരിക്ക്

Published : 12th October 2016 | Posted By: Abbasali tf

കട്ടപ്പന: തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളെ കയറ്റിവന്ന ജീ പ്പും കട്ടപ്പനയില്‍ നിന്നും മീനുമായി വന്ന പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കമ്പം പുതുപ്പട്ടി സ്വദേശികളായ ജീപ്പ് ഡ്രൈവര്‍ പ്രഭു(30), യാത്രക്കാരായ സരസു(40),രംഗമ്മ(45), ഈശ്വരി രാജ്(40), നാഗമ്മ മുരുകന്‍(42), ലത(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.ജീപ്പ് ഡ്രൈവര്‍ പ്രഭുവിനും ലതക്കും കൈകാലുകള്‍ക്ക് പൊട്ടലുണ്ട്. ഇന്നലെ രാവിലെ 6.30ഓടെ പുളിയന്‍മലക്ക് സമീപം കമ്പനിപ്പടിയിലാണ് അപകടം. പിക്ക് അപ് ജീപ്പിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പാറക്കടവിലെ സ ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ പണിക്കായി വന്നതായിരുന്നുഅപകടത്തില്‍പെട്ടവര്‍. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം തൊടുപുഴ – പുളിയന്മല സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു.കട്ടപ്പന സിഐ വി എസ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss