|    Jan 21 Sat, 2017 7:38 am
FLASH NEWS

വാഹനവ്യൂഹത്തിന് ആക്രമണം: ഗവര്‍ണര്‍ ഇടപെടണമെന്ന് ബിജെപി

Published : 26th June 2016 | Posted By: SMR

ഭുവനേശ്വര്‍: ഒഡീഷയില്‍ രണ്ടു കേന്ദ്രമന്ത്രിമാരുടെ വാഹനവ്യൂഹത്തിനുനേരെ ബിജു ജനതാദള്‍ (ബിജെഡി) പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ എസ് സി ജമിര്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം 11 അംഗ ബിജെപി പ്രതിനിധി സംഘം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. സന്തോഷ് ഗാംഗ്‌വര്‍, സാധ്വി നിരഞ്ജന്‍ ജ്യോതി എന്നീ മന്ത്രിമാരുടെ വാഹനവ്യൂഹമാണ് ബിജെഡി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ആക്രമിച്ചത്. പോലിസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് ആക്രമണം നടന്നതെന്ന് ബിജെപി ആരോപിച്ചു. ആക്രമണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, ഗവര്‍ണറുമായും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായും ടെലിഫോണില്‍ ബന്ധപ്പെട്ടു. സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്രനേതാക്കളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക