|    Apr 30 Sun, 2017 8:34 am
FLASH NEWS

വാഹനമോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

Published : 14th November 2016 | Posted By: SMR

കൊച്ചി: കുന്നത്തുനാട് വാഹനമോഷണ കേസില്‍ വിചാരണയ്ക്ക് ഹാജരാവാതിരുന്ന പ്രതിയെ കോടതിയുടെ വാറണ്ടിനെത്തുടര്‍ന്ന് പോലിസ് അറസ്റ്റു ചെയ്തു. അറയ്ക്കപ്പടി ഓട്ടത്താണി പുളിമോളത്ത് വീട്ടില്‍ മനോജ്(33)ആണ് അറസ്റ്റിലായത്. 2012ലാണ് കേസിനാസ്പദമായ സംഭവം. കിഴക്കമ്പലം മോളേക്കുരിശ് ഭാഗത്ത് എവര്‍ഷൈന്‍ ക്ലബ്ബിന്റെ മുറ്റത്ത് വച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചുവെന്നതാണ് കേസ്. പെരുമാനി ഓട്ടത്താണിയില്‍വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എറണാകുളം റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി വേണുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡിലെ സിപിഒമാരായ കെ വി ബിനു, സെബി ആന്റണി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day