|    Oct 17 Tue, 2017 10:01 am

വാഹനമോഷണം : മൂന്നംഗസംഘം പിടിയില്‍

Published : 1st October 2017 | Posted By: fsq

 

ചേര്‍ത്തല: കാറില്‍ സഞ്ചരിച്ച് മറ്റ് വാഹനങ്ങളും ബാറ്ററിയും മോഷ്ടിക്കുന്ന മൂന്നംഗ സംഘത്തെ മാരാരിക്കുളം പോലിസ് അറസ്റ്റ് ചെയ്തു.   അരൂര്‍ അറക്കാപറമ്പ് വീട്ടില്‍ സേതുരാജ്(51), ആലുവ യുസി കോളജിന് സമീപം വലിയപറമ്പില്‍ സാജന്‍(രാജേഷ്-38), മട്ടാഞ്ചേരി ഇരവേലി കടവില്‍ പറമ്പില്‍ ഏലിയാസ് (55) എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 11 വാഹനമോഷണങ്ങള്‍  ഇവര്‍ നടത്തിയിട്ടുണ്ട്. പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു മോഷ്ടിച്ച കാറില്‍ സഞ്ചരിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന ലോറിയുടെ ബാറ്ററികളും ഇവര്‍ മോഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ കണിച്ചുകുളങ്ങരയില്‍ ദേശീപാതയോരത്തെ ബാറ്ററി കടയില്‍ മോഷണത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, കടയുടമ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കള്‍ വന്ന വാഹനത്തിന്റെ വിവരങ്ങള്‍ മാരാരിക്കുളം പോലിസില്‍ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരൂരില്‍ നിന്നു വാഹനം കണ്ടെത്തിയത്. തുടര്‍ന്ന്്് നടത്തിയ അന്വേഷണത്തിലാണ് സേതുരാജിനെ പിടിച്ചത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് മറ്റ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി, എറണാകുളം സൗത്ത് എന്നിവിടങ്ങളില്‍ നിന്നു മോഷ്ടിച്ച ബൈക്കുകളും ഇവരില്‍ നിന്നു കണ്ടെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക