|    Jan 21 Sun, 2018 4:35 pm
FLASH NEWS

വാഹനമോഷണം: പ്രായപൂര്‍ത്തിയാവാത്ത തമിഴ്‌നാട് സ്വദേശി പിടിയില്‍

Published : 13th July 2016 | Posted By: SMR

തൃശൂര്‍: കേരളത്തില്‍ വാഹനമോഷണം നടത്തുന്ന പ്രായപൂര്‍ത്തിയാകാത്ത തമിഴ്‌നാട് സ്വദേശി പിടിയില്‍. മറ്റാംപുറം സ്വദേശിനി പ്രേമ, വണ്ടൂര്‍ സ്വദേശി ശശികുമാര്‍ എന്നിവരുടെ വാഹനങ്ങള്‍ മോഷ്ടിച്ച കേസിലാണ് പതിനേഴ്കാരനെ സിറ്റി പോലിസ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് പിടികൂടിയത്.
കേരളത്തില്‍ നിന്ന് മോഷ്ടിച്ച വാഹനങ്ങളും കണ്ടെടുത്തു. നല്ല രീതിയില്‍ വസ്ത്രം ധരിച്ച് ജോലി അന്വേഷിച്ച് വന്ന് ആളുകളുടെ വിശ്വാസം പിടിച്ച് പറ്റിയശേഷമാണ് മോഷണം നടത്തിയിരുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യുന്ന കുട്ടി മോഷ്ടാവ് വാഹന കമ്പക്കാരനുമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. അന്വേഷണത്തിനിടെ കുതിരാനില്‍ നിന്നാണ് കുട്ടി മോഷ്ടാവ് പിടിയിലായത്.
തമിഴ്‌നാട്ടില്‍ വില്‍പന നടത്താന്‍ സാധിക്കാത്തതിനാല്‍ തിരിച്ച് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മോഷ്ടിച്ച ടാറ്റ എയ്‌സും, ബൈക്കും പോലിസ് പിടിച്ചെടുത്തത്. വിയ്യൂര്‍ എസ്‌ഐ മഞ്ജുനാഥ്, ഷാഡോ എസ്‌ഐമാരായ എം പി ഡേവിസ്, വി ആര്‍ അന്‍സാര്‍, എന്‍ ജി സുവൃതകുമാര്‍, പി എം റാഫി, ഗോപാലകൃഷ്ണന്‍, സിപിഒമാരായ പഴനി സ്വാമി, ടി വി ജീവന്‍, ഉല്ലാസ്, ലിഗേഷ്,എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day