|    Aug 20 Sun, 2017 4:02 am
FLASH NEWS

വാഹനമോഷണം ഉള്‍പ്പെടെ വിവിധ കേസുകളിലെ പ്രതികളായ പിടികിട്ടാപ്പുള്ളികള്‍ പിടിയില്‍

Published : 12th August 2017 | Posted By: fsq

 

കൊച്ചി: കഞ്ചാവ് വില്‍പന, മോഷണം തുടങ്ങി വിവിധ ക്രിമിനല്‍ കേസുകളില്‍പ്പെട്ട രണ്ടു പിടികിട്ടാപ്പുള്ളികളെയാണ് സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്. 2002 ജനുവരി 4ന് കടവന്ത്ര ഗാന്ധിനഗറില്‍ പുതിയ മാര്‍ക്കറ്റിനു സമീപം റോയല്‍ സ്റ്റുഡിയോ മാന്‍ഷല്‍ ഫഌറ്റ് നമ്പര്‍ 3ബിയില്‍ മുഹമ്മദ് സലിയുടെ ഭാര്യ ജമീലയുടെ ഉടമസ്ഥതയിലുള്ള കെഎല്‍-07 ജെ 8944ാം നമ്പര്‍ മാരുതി കാര്‍ മോഷ്ടിച്ചതിന് നോര്‍ത്ത് പറവൂര്‍ കരുമാലൂര്‍ മനക്കപ്പടി മുക്കത്ത് വീട്ടില്‍ സിബി പാപ്പുവിനെതിരേ സെന്‍ട്രല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതും പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നതുമാണ്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. 2003 മെയ് 8ന് ആലുവ യുസി കോളജിനു സമീപം കറുപ്പശ്ശേരി വീട്ടില്‍ ഫ്രാന്‍സിസിന്റെ അംബാസിഡര്‍ കാര്‍  എറണാകുളം വീക്ഷണം റോഡില്‍ പാര്‍ക്കു ചെയ്തിരുന്നപ്പോള്‍ 9000 രൂപ വിലവരുന്ന കാര്‍സ്റ്റീരിയോ മോഷ്ടിച്ചതിന് കടവന്ത്ര ഗാന്ധിനഗര്‍ ഉദയാ കോളനിയില്‍ നിന്നും കാക്കനാട് ഇളവുംകാട് വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന കല്ലുകുഴിയില്‍ വീട്ടില്‍ അന്‍സാര്‍(41)നെതിരേ സെന്‍ട്രല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ച് വിവിധ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. എരുമപ്പെട്ടിയിലെ വാടകവീട്ടില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക