|    Jul 18 Wed, 2018 10:18 pm
FLASH NEWS

വാഹനമിടിച്ച് ഗൃഹനാഥന്‍ മരിച്ച സംഭവം: അന്വേഷണം ശക്തമാക്കി

Published : 15th September 2017 | Posted By: fsq

 

അമ്പലപ്പുഴ: അജ്ഞാത വാഹനമിടിച്ച് മരിച്ച ഗൃഹനാഥന്റെ മൃതദേഹം 15 കിലോ മീറ്ററപ്പുറം കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ദേശീയപാതയോരത്തെ 13 ഓളം നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധന ആരംഭിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലു ള്‍പ്പെടെയുള്ള കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലിസ് പരിശോധിക്കുന്നത്. എന്നാ ല്‍ ഇതില്‍ രണ്ട് കാമറകളിലെ ദൃശ്യങ്ങള്‍ മാത്രമാണ് അന്വേഷണത്തിന് സഹായകരമാവുന്നതെന്ന് അമ്പലപ്പുഴ സിഐ ബിനു വി നായര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ഓടെയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18ാം വാര്‍ഡ് ഹനുമാരു വെളിയില്‍ വാസുദേവന്റെ മകന്‍ സുനിലി (46)നെ തോട്ടപ്പള്ളി മാത്തേരിക്ക് സമീപം അജ്ഞാത വാഹനമിടിച്ചത്. സംഭവ സ്ഥലത്തു നിന്ന് സുനിലിന്റെ വസ്ത്രം, ചെരുപ്പ്, തിരിച്ചറിയല്‍ രേഖകളും ലഭിച്ചിരുന്നെങ്കിലും മൃതദേഹം 15 കിലോ മീറ്റര്‍ അകലെ കളര്‍കോട് ചിന്‍മയ സ്‌കൂളിന് സമീപം ദേശീയപാതക്കരികിലാണ് കണ്ടെത്തിയത്. മരണകാരണം വാഹനമിടിച്ചതാണെന്നും ദുരൂഹതയില്ലെന്നുമാണ് സിഐ പറയുന്നത്. കാറു പോലെയുള്ള ഉയരം കുറഞ്ഞ വാഹനമാണ് ഇടിച്ചതെന്നും പരിക്കില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ മൃതദേഹം ഇത്രദൂരം എത്താനുള്ള കാരണം വരും ദിവസങ്ങളിലെ അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമാവുമെന്നും സിഐ പറഞ്ഞു. ചൊവ്വാഴ്ച സുനില്‍ പ്ലംബിങ് ജോലിക്കായി വൈക്കത്ത് പോയിരുന്നെന്നും വൈകീട്ടോടെ പണിക്കു വിളിച്ചയാള്‍ ഇയാളെ കോട്ടയത്തേക്കുള്ള ബസ്സില്‍ കയറ്റിവിട്ടതായും പോലിസിനു വിവരം ലഭിച്ചു. സുനില്‍ എങ്ങനെ തോട്ടപ്പള്ളിയിലെത്തി എന്നതിനെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും സുനിലിന്റെ ഭാര്യ, ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് കൂടുത ല്‍ വിവരങ്ങള്‍ ചോദിച്ചറിയുമെന്നും സിഐ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss