|    Jan 23 Mon, 2017 1:58 pm
FLASH NEWS

വാഹനമിടിച്ച് പരിക്കേറ്റയാളെ തിരിഞ്ഞുനോക്കാതെ ജനം;മൊബൈല്‍ഫോണ്‍ കവര്‍ന്ന് മറ്റൊരാള്‍

Published : 11th August 2016 | Posted By: mi.ptk

kl_5

ന്യൂഡല്‍ഹി: ടെമ്പോ ഇടിച്ച്‌തെറിപ്പിച്ച് രക്തംവാര്‍ന്നൊഴുകി റോഡില്‍കിടന്ന 40വയസ്സുകാരനെ തിരിഞ്ഞുനോക്കാതെ പൊതുജനം. ബുധനാഴ്ച രാവിലെ സുഭാഷ് നഗറിലാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ടെമ്പോ കാല്‍നടയാത്രക്കാരനായ മതിബൂലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ടംബോ ട്രൈവര്‍ ഇറങ്ങിവന്ന് പരിക്കേറ്റയാളെ നോക്കിയെങ്കിലും സഹായിക്കാതെ വണ്ടിയില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നീട് സംഭവസ്ഥലത്തെത്തിയ വ്യക്തി അപകടം പറ്റിയ മതിബൂലിന്റെ അടുത്ത് നിന്ന് മൊബൈല്‍ഫോണ്‍ എടുത്ത് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അപകടത്തില്‍ രക്തത്തില്‍ കുളിച്ച് റോഡരികില്‍ കിടക്കുന്ന വ്യക്തിയെ സഹായിക്കാതെ കടന്നുപോകുന്ന ജനങ്ങളുടെ സമീപനം സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
അപകടം നടന്ന് മണിക്കൂറകള്‍ക്ക് ശേഷം സംഭവസ്ഥലത്തെത്തിയ പോലീസാണ് പരിക്കേറ്റ മതിബൂലിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രക്തം വളരെയധികം വാര്‍ന്നൊഴുകി മതിബൂല്‍ മരിക്കുകയായിരുന്നു.പോലീസ് എത്തുന്നതിന് മുമ്പ് ഒരുപാട് വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും അതുവഴി പോകുന്ന ദൃശ്യങ്ങളുണ്ട്്. എന്നാല്‍ ആരും തന്നെ സഹായിക്കാന്‍ തയ്യാറായില്ല. സംഭവസ്ഥലത്ത് നിന്ന് അരകിലോമീറ്റര്‍ ദൂരത്ത് ആശുപത്രിയുണ്ടായിട്ടും പരിക്കേറ്റ മതിബൂലിനെ സഹായിക്കാന്‍ ഒരാളുപോലും തയ്യാറായില്ലെന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്.
നാല് കുട്ടികളുടെ പിതാവായ മതിബൂല്‍ റിക്ഷാഡ്രൈവര്‍ ജോലിയ്ക്ക് പുറമെ സെക്യൂരിറ്റി ജീവനക്കാരനായും ജോലിചെയ്താണ് കുടുംബം നോക്കിയിരുന്നത്. ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്നവഴിയാണ് അപകടം ഉണ്ടായത്. മതിബൂലിനെ ഇടിച്ചിട്ട ടെമ്പോ ഡ്രൈവറെയും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാളെയും പോലീസ് തിരയുകയാണ്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 350 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക