|    Jan 21 Sun, 2018 10:37 am
FLASH NEWS

വാഹനപരിശോധന: 54 പേരുടെ ലൈസന്‍സ് റദ്ദാക്കി

Published : 6th August 2017 | Posted By: fsq

 

കോഴിക്കോട്: സിറ്റിയില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡും പോലിസും സംയുക്തമായി നടത്തിയ വാഹന പരിശോധനയെ തുടര്‍ന്ന്  54 പേരുടെ ലൈസന്‍സ് റദ്ദാക്കി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 19 പേരുടേയും, അമിത ഭാരം കയറ്റിയ 10 പേരുടേയും, അപകടകരമാം വിധം വാഹനം ഓടിച്ച 20 പേരുടേയും സിഗ്ന്‌നല്‍ ലംഘനം നടത്തിയ അഞ്ച് പേരുടേയും ലൈസന്‍സാണ് റദ്ദാക്കിയത്.  സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 45 പേര്‍ക്കെതിരെയും ഹെല്‍മറ്റ് ധരിക്കാത്ത 146 പേര്‍ക്കെതിരെയും വാഹനത്തിന്റെ രൂപമാറ്റം വരുത്തിയ 34 പേര്‍ക്കെതിരെയും റോഡ് നികുതി അടയ്ക്കാത്ത 47 വാഹനത്തിനെതിരെയും പെര്‍മിറ്റ് ലംഘനം നടത്തിയ 41 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. മൊത്തം 507 കേസുകളിലായി 492800 രൂപ പിഴ ഈടാക്കി. ശക്തമായ പരിശോധനയും നടപടികളും വരും ദിവസങ്ങളിലും തുടരുമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day