|    Sep 27 Wed, 2017 3:13 am

വാഹനപരിശോധനയ്ക്കിടെ സ്‌കൂട്ടറില്‍ കാറിടിച്ച് ഗുരുതര പരിക്ക്

Published : 18th April 2016 | Posted By: SMR

തുറവൂര്‍: എക്‌സൈസ് സംഘത്തിന്റെ വാഹനപരിശോധനയ്ക്കിടെ സ്‌കൂട്ടറില്‍ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്. എഴുപുന്ന ശ്രീനാരായണപുരംവെള്ളയില്‍ മഠത്തില്‍ ചന്ദ്രബാബു(46)വിനാണ് പരിക്കേറ്റത്. തുറവൂര്‍ കവലയ്ക്ക് തെക്ക് ഭാഗത്തായിരുന്നുഅപകടം.
എക്‌സൈസ് സംഘം കൈകാണിച്ചതിനെത്തുടര്‍ന്ന് നിറുത്തിയ സ്‌കൂട്ടറില്‍ പിന്നാലെ വന്ന കാറിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ യുവാവിനെ അന്‍പത് മീറ്ററോളം നിരക്കി നീക്കിയാണ് കാര്‍ നിന്നത്. നാട്ടുകാര്‍ കേണപേക്ഷിച്ചിട്ടും പരിക്കേറ്റ് റോഡില്‍ക്കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ എക്‌സൈസ് സംഘം തയാറായില്ല.
തുടര്‍ന്ന് അതുവഴി വന്ന മറ്റൊരു വാഹനത്തില്‍ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ചന്ദ്രബാബുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിഗ്നല്‍ കടന്നു വരുന്ന വാഹനങ്ങള്‍ പെട്ടന്ന് നിറുത്തേണ്ട സ്ഥിതിയില്‍ വഹന പരിശോധന നടത്തുന്നത് അപകടത്തിന് വഴിതെളിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക